കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന, രാജ്യത്ത് ഏറ്റവും കുടുതൽ എം.പിമാരെ നൽ കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിലും (യു.പി) ആദ്യഘട്ട വോെട്ടടുപ്പിന് ദിവസങ്ങൾ മാത്ര മാണ് ബാക്കി. പിണങ്ങിനിന്ന ഘടകകക്ഷികളെപ്പോലും ചേർത്തുപിടിച്ച് ആഴ്ചകൾക്കു മുേമ ്പ ഭദ്രമായ എൻ.ഡി.എയുമായി ബി.െജ.പി മുന്നോട്ടുപോകുേമ്പാഴും പ്രതിപക്ഷത്തെ ആശയക്കുഴ പ്പവും അവ്യക്തതയും നീങ്ങിയിട്ടില്ല. മായാവതി -അഖിലേഷ് സഖ്യത്തിൽ കോൺഗ്രസിന് മതിയാ യ ഇടം കിട്ടാത്തത് മുതൽ തുടങ്ങിയതാണ് ഇത്. രണ്ട് സീറ്റ് കോൺഗ്രസിന് മാറ്റിവെച്ച് ഇരുവ രും തുല്യമായി വീതംവെച്ച സ്വന്തം തട്ടകം ഇളക്കിമറിക്കാൻ പ്രിയങ്ക ഗാന്ധി വന്നതോടെ ഉത് തർപ്രദേശ് വീണ്ടും കലങ്ങുന്നതാണ് കാണുന്നത്.
ബി.ജെ.പിയുടെ ബ്രാഹ്മണ വോട്ടുകൾ ഭിന ്നിപ്പിച്ച് മായാവതിക്കും അഖിലേഷിനും ഗുണം ചെയ്യാനാണ് എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിൽ ഇറക്കിയത് എന്ന വ്യാഖ്യാനം ആരു വിശ്വസിച്ചാലും ഇവർ ഇരുവരും വിശ്വസിച്ചിട്ടില്ല. പ്രിയങ്കയെ ഉത്തർപ്രദേശിൽ ഇറക്കിയത് തീരെ ദഹിക്കാത്ത ഒരു നേതാവുണ്ടെങ്കിൽ അത് ബി.എസ്.പിയുടെ മായാവതിയാണ്. ബി.ജെ.പിയെ ആകെട്ട അതൊട്ടും പ്രകോപിപ്പിച്ചിട്ടുമില്ല. ഉത്തർപ്രദേശിൽ മുേമ്പയുള്ള കോൺഗ്രസുകാരെ ആവേശത്തിലാക്കുന്നതിൽപരം ഗംഗായാത്രക്കു ശേഷവും ഏതെങ്കിലും തരത്തിലുള്ള ചലനം കോൺഗ്രസിന് പുറത്ത് ഉയർത്താൻ പ്രിയങ്കക്ക് കഴിഞ്ഞിട്ടില്ലെന്നാണ് യു.പിയിലെ ഒരു മാധ്യമപ്രവർത്തകൻ പറയുന്നത്. ബി.െജ.പിക്ക് കിട്ടാവുന്ന ബ്രാഹ്മണ വോട്ടുകെളക്കാൾ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ലക്ഷ്യമിടുന്ന മുസ്ലിം വോട്ടുകളിലാണ് കോൺഗ്രസിെൻറ കണ്ണ് എന്ന് തോന്നിക്കുന്നതാണ് അവർ ഇതിനകം പുറത്തിറക്കിയ സ്ഥാനാർഥിപ്പട്ടിക.
അഖിലേഷും മായാവതിയും
കോൺഗ്രസിനോടുള്ള അവിശ്വാസവും
മായാവതിയെയും അഖിലേഷ് യാദവിനെയും പ്രകോപിതരാക്കിയിട്ടും കിഴക്കൻ ഉത്തർപ്രദേശിൽ ഇൗ തരത്തിൽ ഇറങ്ങിക്കളിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതിന് പിന്നിൽ ഒരു കാരണമുണ്ടെന്നാണ് ഇൗ രണ്ട് നേതാക്കളുമായും അടുത്തബന്ധം പുലർത്തുന്ന സോഷ്യലിസ്റ്റ് ചായ്വുള്ള മാധ്യമ പ്രവർത്തകൻ ശിവം വിജ് പറയുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന ഗോരഖ്പുർ, ഫൂൽപൂർ ലോക്സഭാ സീറ്റുകളിലേക്ക് 2018ൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസ് പിന്തുണക്കായി രാഹുൽ ഗാന്ധിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അഖിലേഷിെൻറ വിളിക്ക് ഉത്തരം നൽകാൻ ആ സമയത്ത് കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തിയ രാഹുൽ ഗാന്ധി തയാറായില്ല.
ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കിെല്ലന്ന നിലപാട് സ്വീകരിച്ച മായാവതിയാകെട്ട തെൻറ പാർട്ടിയുടെ പിന്തുണ സമാജ്വാദി പാർട്ടിക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഗുലാം നബി ആസാദ് വഴി കോൺഗ്രസ് അഖിലേഷിനെ ബന്ധപ്പെട്ടത് രണ്ടിലൊരു സീറ്റ് തങ്ങൾക്ക് വേണമെന്ന് പറയാനാണ്. ഇൗ രണ്ട് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്ത് പോലും വരാത്ത കോൺഗ്രസിെൻറ അത്തരമൊരു ആവശ്യം അഖിലേഷ് അംഗീകരിച്ചില്ല. കോൺഗ്രസിന് പകരം നിഷാദ് പാർട്ടി സ്ഥാനാർഥിയെ കൂടെനിർത്തുകയും ചെയ്തു. ഫൂൽപൂരിൽ എസ്.പി സ്ഥാനാർഥിയുണ്ടായിട്ടും സ്വന്തം ബ്രാഹ്മണ സ്ഥാനാർഥിയെ ഇറക്കിയ കോൺഗ്രസിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അഖിലേഷിനും രാഹുലിനുമിടയിലെ വിശ്വാസക്കുറവ് അന്നേ ഉടലെടുത്തതാണ്.
ഇത് പരിഹരിക്കാൻ കോൺഗ്രസിന് കൈവന്ന സുവർണാവസരമായിരുന്നു മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് എങ്കിലും കമൽനാഥും ദിഗ് വിജയ്സിങ്ങും ബി.എസ്.പിയും എസ്.പിയുമായുള്ള സഖ്യം തള്ളിക്കളഞ്ഞു. ഒടുവിൽ ഒറ്റക്കൊറ്റക്ക് മത്സരിച്ച് ഫലം വന്നപ്പോൾ കേവല ഭൂരിപക്ഷത്തിന് കോൺഗ്രസിന് എം.എൽ.എമാരെ തികയാത്ത സാഹചര്യമായി. രണ്ട് സീറ്റ് നേടിയ ബി.എസ്.പിയും ഒരു സീറ്റ് നേടിയ എസ്.പിയും നിരുപാധികം പിന്തുണയുമായി അങ്ങോട്ടു ചെന്നു. ഉപാധിയില്ലാതെ പിന്തുണച്ച രണ്ട് പാർട്ടികളുടെയും എം.എൽ.എമാരെ മന്ത്രിസഭയിലുൾപ്പെടുത്തുമെന്ന് ഒരു വാഗ്ദാനം കമൽനാഥ് നടത്തി. എന്നാൽ, മുഖ്യമന്ത്രിയായ കമൽനാഥ് ഇന്നുവരെ അത് പാലിക്കാതിരുന്നത് മായാവതി-അഖിലേഷ് ടീമിന് കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ട രണ്ടാമത്തെ സംഭവമായി.
കോൺഗ്രസിെൻറ കൈയിലിരിപ്പ്
പ്രിയങ്ക ബ്രാഹ്മണ വോട്ട് ഭിന്നിപ്പിക്കുമെന്ന് പ്രചാരണം നടത്തിയവരെ അമ്പരപ്പിച്ച്, ദലിത് നേതാവും ഭീം ആർമി നേതാവുമായ ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പോയി കണ്ട് രാഷ്ട്രീയം ചർച്ച ചെയ്തു. അതുവരെ എല്ലാ മണ്ഡലങ്ങളിലും ദലിത് നേതാവായ മായാവതിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ച് കഴിയുകയായിരുന്ന ചന്ദ്ര ശേഖർ ആസാദ് വാരാണസിയിൽ താൻ മോദിക്കെതിരെ മത്സരിക്കുമെന്ന് പറയുന്നത് പ്രിയങ്കയുടെ കൂടിക്കാഴ്ചക്ക് തൊട്ടുപിറകെയാണ്. മായാവതിയെ ഇൗ നീക്കം അത്യന്തം പ്രകോപിതയാക്കി. കോൺഗ്രസിനെ വീണ്ടും മയപ്പെടുത്താൻ ഒരു ശ്രമം നടത്തിയ അഖിലേഷിനോട് അത് വേണ്ടെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണിപ്പോൾ മായാവതി.
തങ്ങൾ എസ്.പി-ബി.എസ്.പി സ്ഥാനാർഥികൾക്കായി ഏഴു സീറ്റുകൾ ഒഴിച്ചിെട്ടന്ന് പറഞ്ഞ കോൺഗ്രസിനോട് അത് വേണ്ട എന്നാണ് അവർ നൽകിയ മറുപടി. അതും പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കേണ്ടെന്നും കോൺഗ്രസ് തങ്ങളുടെ സഖ്യത്തിലില്ലെന്നും തീർത്തുപറയുകയും ചെയ്തു അവർ. വേണ്ടി വന്നാൽ അമേത്തിയിലും റായ്ബറേലിയിലും രാഹുലിനും സോണിയക്കും എതിരെ സ്ഥാനാർഥികളെ നിർത്തുന്നതും പരിഗണിക്കുമെന്ന എസ്.പിയുടെയും ബി.എസ്.പിയുടെയും സ്വകാര്യ ഭീഷണിക്കിടയിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലേക്കും വരുന്നുണ്ടെന്ന വാർത്തകൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.