സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസ് പുറത്താക്കി

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബി.ഡി.ജെ.എസ് സംസ്ഥ ാന കൗൺസിലിന്‍റേതാണ് നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെ ക്കാനും പാർട്ടി ആവശ്യപ്പെട്ടതായി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സുഭാഷ് വാസുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് തുഷാർ വെള്ളാപ്പള്ളി ഉന്നയിച്ചത്. സുഭാഷ് വാസു വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി തുഷാർ പറഞ്ഞു. തന്‍റെ കള്ളയൊപ്പ് ഉപയോഗിച്ച് ബാങ്കിൽ നിന്ന് അഞ്ച് കോടി രൂപ വാ‍യ്പയെടുത്തു. സുഭാഷ് വാസുവിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ ഗുണ്ടകളുമായാണ് സെൻകുമാർ എത്തിയത്. സെൻകുമാറിന് താൻ മറുപടി നൽകുന്നില്ല. തനിക്കും പിതാവ് വെള്ളാപ്പള്ളി നടേശനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്നും തുഷാർ പറഞ്ഞു.

Tags:    
News Summary - subhash vasu expelled from bdjs -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.