ഹൈദരാബാദ്: രണ്ടു പതിറ്റാണ്ടുമുമ്പ് സംഭവിച്ചതുപോലെ, വിവിധ പാർട്ടികളുടെ െഎക്യ മുന്നണി സർക്കാർ കോൺഗ്രസ് പിന്തുണയോടെ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് സി.പി. െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. എൻ.ഡി.എക്കും യു.പി.എക്കും സർക്കാർ രൂപവത്കരി ക്കാനുള്ള ഭൂരിപക്ഷം ഉണ്ടാവില്ലെന്നും ഇത്തവണ തൂക്കുപാർലമെൻറിനാണ് സാധ്യതയെന്നും അ ദ്ദേഹം പറഞ്ഞു.
കോൺഗ്രസ്-എൻ.ഡി.എ ഇതര, പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാർ എന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിെൻറ ആശയത്തോടുള്ള നിലപാട് ചോദിച്ചപ്പോൾ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരുെമന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ‘‘കേന്ദ്രത്തിൽ ബി.ജെ.പി വിരുദ്ധ സർക്കാർ അധികാരത്തിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മക്ക് കേവലഭൂരിപക്ഷം ലഭിക്കുെമന്നാണ് ചന്ദ്രശേഖര റാവു പരത്തുന്ന സന്ദേശം.
എന്നാൽ, അതിന് സാധ്യത കുറവാണ്. കോൺഗ്രസിെൻറയോ ബി.ജെ.പിയുടെയോ പിന്തുണയില്ലാതെ സർക്കാർ രൂപവത്കരിക്കാൻ കഴിയില്ല. ബി.ജെ.പി വിരുദ്ധതയെക്കോൾ കോൺഗ്രസ് വിരുദ്ധതയാണ് റാവുവിൽ കാണുന്നത്. എന്നാൽ, ഇടതുപാർട്ടികൾക്ക് കോൺഗ്രസ് വിരുദ്ധതയേക്കാൾ കൂടുതൽ ബി.െജ.പി വിരുദ്ധതയാണുള്ളത്. അതുെകാണ്ടുതന്നെ ഞങ്ങൾ ഫലം വരുന്നതുവരെ കാത്തിരിക്കുകയാണ്.
ബി.ജെ.പി-കോൺഗ്രസ് ഇതര െഎക്യമുന്നണി സർക്കാർ അധികാരത്തിൽ വരുന്നത് ഞങ്ങൾ എതിർക്കുന്നില്ല. എന്നാൽ, ബി.ജെ.പി പിന്തുണയുള്ളതല്ല, കോൺഗ്രസ് പിന്തുണയുള്ള െഎക്യമുന്നണി സർക്കാറാണ് വരേണ്ടത്. ഇത് മുമ്പത്തെ െഎക്യമുന്നണി സർക്കാർപോലെ ആയിരിക്കാം’’ -1996 മുതൽ 98 വരെ, കോൺഗ്രസ് പിന്തുണയോടെ രാജ്യം ഭരിച്ച 13 പാർട്ടികളുടെ െഎക്യമുന്നണിയെ അനുസ്മരിച്ച് സി.പി.െഎ ജനറൽ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.