കൊൽക്കത്ത: മമതാ ബാനർജിയും പിണറായി വിജയനുമടക്കമുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നിൽ അണിനിരന്നതിൽ തെറ്റില്ലെന്ന് സി.പി.എം. എന്ത് വിലകൊടുത്തും ജനാധിപത്യത്തിനു നേർക്കുള്ള ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട സമയമാണിതെന്നും പാർട്ടി വ്യക്തമാക്കി. വിരുദ്ധ ചേരികളിലുള്ള രണ്ട് പാർട്ടിയുടെ മുഖ്യമന്ത്രിമാർ ഒന്നിച്ചുനിന്നതുമായി ബന്ധപ്പെട്ടതടക്കമുള്ള ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ഇൗ പ്രസ്താവന.
െഎ.എ.എസ് ഒാഫിസർമാരുടെ നിസ്സഹകരണത്തിൽ പ്രതിഷേധിച്ച് കെജ്രിവാളും കൂട്ടരും ലഫ്. ഗവർണറുടെ ഒാഫിസിൽ നടത്തുന്ന സമരത്തിെൻറ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാർ കെജ്രിവാളിന് െഎക്യദാർഢ്യം അറിയിച്ചത്. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയെ എല്ലായ്പോഴും മാനിക്കുന്നതാണ് ഇടതിെൻറ നയമെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തെറ്റില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.