സുപ്രീംകോടതി വിധി: പിണറായി സർക്കാർ കേരളത്തെ നാണംകെടുത്തിയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതിവിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീംകോടതി നിരാകരിച്ചത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിന്റെ വിധിവരും വരെ ചാൻസിലർക്ക് ആക്ടിംഗ് വിസിയെ നിയമിക്കാമെന്ന കോടതിയുടെ നിലപാട് ഇടതു സർക്കാരിന്റെ എല്ലാ വാദവും തള്ളുന്നതാണ്.

അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ ഉപയോഗിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീംകോടതിക്കെതിരാണെന്ന് ഓരോ ദിവസവും വ്യക്തമായി വരുകയാണ്.

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലാതായിരിക്കുകയാണ്. ഗവർണറാണ് ശരിയെന്ന് കേരളജനതക്ക് പൂർണമായും മനസിലായി കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ബി.ജെ.പി കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Supreme Court Verdict: K. Surendran said Pinarayi government has embarrassed Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.