ഹൈദരാബാദ്: ഡിസംബർ ഏഴിന് നടക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ പലയിടത്തും ബഹുതല മത്സരം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ, സംസ്ഥാനത്താകെ 1824 പേരാണ് മത്സര രംഗത്തുള്ളത്. മൊത്തം 119 സീറ്റുകളിലേക്കാണ് മത്സരം. പ്രധാന മത്സരം ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആർ.എസ്) പ്രതിപക്ഷ മഹാസഖ്യവും തമ്മിലാണ്. ൈഹദരാബാദിലെ എട്ടു മണ്ഡലങ്ങളിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ വിവിധ എതിർ കക്ഷികളെ നേരിടുേമ്പാൾ, ഏതുവിധേനയും നിയമസഭയിലെ അംഗബലം വർധിപ്പിക്കണമെന്ന തീരുമാനത്തിലാണ് ബി.ജെ.പി. തലവേദന സൃഷ്ടിച്ച മിക്ക വിമതരെയും അനുനയിപ്പിച്ച് നാമനിർദേശ പത്രിക പിൻവലിപ്പിക്കാൻ ടി.ആർ.എസിനും കോൺഗ്രസിനും സാധിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ടി.ആർ.എസിൽ ആറ് വിമതർ മത്സരരംഗത്തുണ്ട്.
ഹാസഖ്യത്തിനും ഏഴിടത്ത് വിമത ശല്യമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്തിെൻറ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച തെലങ്കാനയിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇത് രണ്ടാം തവണയാണ് അദ്ദേഹം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെത്തുന്നത്. പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് ചൂടിലാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രതിദിനം മൂന്നു യോഗങ്ങളിൽവരെയാണ് സംബന്ധിക്കുന്നത്. ഇന്നലെ വൈകീട്ട് ഹൈദരാബാദിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള മെഡ്ചലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി സംബന്ധിച്ചത് കോൺഗ്രസ് അണികൾക്ക് ആവേശമായി. തെലങ്കാന രൂപവത്കരിച്ച ശേഷം സോണിയ ആദ്യമായാണ് ഇവിടെ എത്തുന്നത്. സോണിയയുടെ അനുഗ്രഹാശ്ശിസുകൾ ഇല്ലായിരുന്നില്ലെങ്കിൽ, തെലങ്കാനയുടെ പിറവിയുണ്ടാകില്ലായിരുന്നു എന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. സോണിയ ‘തെലങ്കാനയുടെ മാതാവാ’െണന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി പറഞ്ഞു.
ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം അടുത്ത ആഴ്ച തെലങ്കാനയിൽ പര്യടനം നടത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ടി.ഡി.പിക്ക് പുറമെ സി.പി.െഎയും തെലങ്കാന ജനസമിതിയും അംഗങ്ങളാണ്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ കടുത്ത വിമർശനവുമായി കെ. ചന്ദ്രശേഖർ റാവു രംഗത്തെത്തി. തെലങ്കാനയിൽ മുസ്ലിംകൾക്കും പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം വർധിപ്പിച്ച സംസ്ഥാന നിയമസഭയുടെ നടപടിക്ക് കേന്ദ്രം അംഗീകാരം നൽകാതിരിക്കുന്നത് വർഗീയ ഭ്രാന്തുമൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.