ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിൽ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) തെലങ്കാന രാഷ്ട്ര സമിതി(ടി.ആർ.എസ്)ക്ക് പിന്തുണ നൽകിയത് ന്യൂനപക്ഷങ്ങൾക്ക് നല്ലത് ചെയ്തതിനാലാണെന്ന് അസദുദ്ദീൻ ഉവൈസി. എം.െഎ.എമ്മിനെ ടി.ആർ.എസ് നേതാവ് കെ. ചന്ദ്രശേഖര റാവുവിന് വിറ്റെന്ന കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഉത്തംകുമാർ റെഡ്ഡിയുടെ ആരോപണത്തിന് മറുപടിയായാണ് ഉവൈസി ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിെൻറ ആരോപണം ഒാരോ ൈഹദരാബാദിയെയും അപമാനിക്കുന്നതിന് തുല്യമാണ്. 50,000 മുസ്ലിം കുട്ടികൾക്ക് െറസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാഭ്യാസം, 800 ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സ്കോളർഷിപ്, കലാപങ്ങളില്ലാത്ത തെലങ്കാന, ദുർബലർക്ക് സുരക്ഷിതത്വവും സമാധാനവും തുടങ്ങിയ കാര്യങ്ങളാണ് ടി.ആർ.എസിന് പിന്തുണ നൽകാനുള്ള കാരണം -ഉവൈസി പറഞ്ഞു. നേരേത്ത നിർമൽ പട്ടണത്തിലെ തെൻറ സന്ദർശനം ഒഴിവാക്കാൻ കോൺഗ്രസ് നേതാവ് 25ലക്ഷം വാഗ്ദാനം ചെയ്തതായി ഉവൈസി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മുൻ സഖ്യകക്ഷികളായ കോൺഗ്രസും ഉവൈസിയും തമ്മിൽ വാക്പോര് ആരംഭിച്ചത്.
മുദോൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി രാമറാവു പവാർ എം.െഎ.എം നേതാവ് ജാബിർ അഹമ്മദിന് ഉവൈസിയുടെ യോഗം ഉപേക്ഷിക്കാൻ 25ലക്ഷം വാഗ്ദാനം ചെയ്യുന്ന ഒാഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് എം.െഎ.എമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ബി.ജെ.പിയും ചന്ദ്രശേഖര റാവുവിന് പിന്തുണ നൽകാനുള്ള കാരണം ഉവൈസി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
അതിനിടെ ഉവൈസിയെ പിന്തുണച്ച് ചന്ദ്രശേഖര റാവു രംഗത്തെത്തിയിട്ടുണ്ട്. ടി.ആർ.എസ് ന്യൂനപക്ഷങ്ങളോടൊപ്പം നിൽക്കുമെന്നും അദ്ദേഹം നിർമലിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ഹൈദരാബാദിലെ എട്ടു മണ്ഡലങ്ങളിലാണ് എം.െഎ.എം മത്സരിക്കുന്നത്. മറ്റിടങ്ങളിൽ ടി.ആർ.എസിനെ പിന്തുണച്ച് ഉവൈസി റാലികൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.