ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കും. മൊത്തം 119 സീറ്റുകളാണ് തെലങ്കാനയിലുള്ളത്. ശേഷിക്കുന്നവ സഖ്യകക്ഷികൾക്ക് നൽകുമെന്ന് സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി പ്രതിനിധി ആർ.സി ഖുണ്ഡിയ പറഞ്ഞു. സ്ഥാനാർഥി പട്ടിക നവംബർ എട്ട്, ഒമ്പത് തീയതികളിലായി പുറത്തിറക്കും.
ഡിസംബർ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, തെലുഗു ദേശം പാർട്ടി, തെലങ്കാന ജനസമിതി, സി.പി.െഎ എന്നീ കക്ഷികൾ ചേർന്നാണ് മത്സരിക്കുന്നത്. ഇവർക്കിടയിൽ സീറ്റ് ചർച്ച പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ എ.െഎ.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി വരുകയാണ്. പാർട്ടി സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം രാഹുൽ ഗാന്ധിയുടെ അംഗീകാരത്തിനായി നൽകിയതായി സൂചനയുണ്ട്.
ടി.ഡി.പിക്ക് 14 സീറ്റുകൾ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇത് സ്ഥിരീകരിച്ചിട്ടില്ല. ഭരണകക്ഷിയായ ടി.ആർ.എസ് 107 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം എട്ടു സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇവർ മൂന്ന് സീറ്റുകളിലേക്ക് കൂടി ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. ബി.ജെ.പി തെരഞ്ഞെടുപ്പിൽ തനിച്ചാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.