ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ചൊവ്വാഴ്ച മുതൽ നാമനിർദേശപത്രിക സ്വീകരിച്ചുതുടങ്ങുമെന്ന് ചീഫ് ഇലക്ടറൽ ഒാഫിസർ രജത് കുമാർ പറഞ്ഞു. 19വരെ പത്രിക സമർപ്പിക്കാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം. ഡിസംബർ ഏഴിനാണ് വോെട്ടടുപ്പ്. വോെട്ടണ്ണൽ 11ന് നടക്കും. കാലാവധി തീരുന്നതിന് എട്ടുമാസം മുമ്പുതന്നെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിെൻറ നിർദേശപ്രകാരം സെപ്റ്റംബർ ആറിനാണ് തെലങ്കാന നിയമസഭ പിരിച്ചുവിട്ടത്.
ചന്ദ്രശേഖർ റാവു ബുധനാഴ്ച മേഡക് ജില്ലയിലെ ഗജ്വൽ മണ്ഡലത്തിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. അദ്ദേഹത്തിെൻറ തെലങ്കാന രാഷ്ട്ര സമിതി ആകെയുള്ള 119 സീറ്റുകളിൽ 107 എണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിെൻറ തെലുഗുദേശം പാർട്ടിയുമായും (ടി.ഡി.പി) തെലങ്കാന ജന സമതിയുമായും (ടി.ജെ.എസ്) സി.പി.െഎയുമായും സഖ്യത്തിലേർപ്പെട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ, സഖ്യം ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വിദ്യാലയങ്ങളിൽ യോഗയുമായി ബി.ജെ.പി പ്രകടനപത്രിക
ഹൈദരാബാദ്: ഡിസംബർ ഏഴിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി. സ്കൂളുകളിലും കോളജുകളിലും യോഗ, സംസ്ഥാനത്ത് സംസ്കൃത സർവകലാശാല, െഎ.ടി മേഖലയിൽ ജോലിചെയ്യുന്നവർക്ക് ക്ഷേമനിധി ബോർഡ്, ശബരിമലയടക്കമുള്ള തീർഥാടനകേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര, എല്ലാ വർഷവും ലക്ഷം പശുക്കൾ സൗജന്യം തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.