ഹൈദരാബാദ്: തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണത്തിെൻറ അ വസാനദിവസം തിങ്കളാഴ്ച. എന്നാൽ, ചില മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള സ്ഥാനാർഥിക ളെ കണ്ടെത്താൻ നെേട്ടാട്ടത്തിലാണ് പ്രധാന പാർട്ടികൾ. നാമനിർദേശക പത്രിക നൽകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് പരക്കം പാച്ചിൽ. തെലങ്കാനയിൽ ഏപ്രിൽ 11നാണ് വോെട്ടടുപ്പ്.
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) സീറ്റ് നിഷേധിച്ച മുൻ എം.പി ജി. വിവേക് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. സംവരണ മണ്ഡലമായ പെഡപ്പള്ളിയിൽനിന്ന് അദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കും.
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിെൻറ യഥാർഥമുഖം തുറന്നുകാണിക്കാൻ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്ന് വിവേക് പറഞ്ഞു. മേദക് സീറ്റിൽ ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സുനിത ലക്ഷ്മണ റെഡ്ഡിയുടെ തീരുമാനം കാത്തിരിക്കുകയാണ് പാർട്ടി. ബി.ജെ.പിയുമായി ചർച്ചകൾ നടത്തിയെങ്കിലും അവർ തീരുമാനം അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.