തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം നേവാത്ഥാനവും ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിലേക്ക്. വിശ്വാസസംരക്ഷണത്തിന് കോൺഗ്രസും ബി.ജെ.പിയും ജാഥകളുമായി മുന്നേറുേമ്പാഴാണ് സി.പി.എം മെനഞ്ഞ തന്ത്രത്തിൽ കോൺഗ്രസ് വീണത്.
നേവാത്ഥാനചരിത്രം മുൻനിർത്തിയാണ് ശബരിമല സ്ത്രീ പ്രവേശനത്തെ സി.പി.എം വിശദീകരിച്ചത്. ക്ഷേത്രപ്രവേശനത്തിൻറ 82ാം വാർഷികം സർക്കാർ നേതൃത്വത്തിൽ ആചരിക്കുന്നതും കൃത്യമായ അജണ്ടയോടെയാണ്. നവോത്ഥാനമുന്നേറ്റം നടക്കുേമ്പാൾ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചിരുന്നില്ലെന്നും അവർക്ക് അതിൻറ ക്രെഡിറ്റ് അവകാശപ്പെടാനാകില്ലെന്നും പറഞ്ഞാണ് കോൺഗ്രസ് ഇതിനെ നേരിട്ടത്. നവോത്ഥാന തർക്കം തുടരുന്നതിനിടെയാണ് ക്ഷേത്രപ്രവേശന വിളംബര വാർഷികം എത്തിയത്. ഇതുവരെ ഇൗ ദിനം ആഘോഷിക്കാതിരുന്ന ഇടതുപക്ഷം ഇത്തവണ സർക്കാർപരിപാടിയാക്കി മാറ്റി.
വിപുലമായ പരിപാടികളുമായി താേഴത്തട്ടിലേക്ക് പോകാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. രണ്ടാം ക്ഷേത്രപ്രവേശനവിളംബരം വേണമെന്ന തരത്തിലേക്കാണ് പ്രചാരണം. ഇതിനെ നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസിെൻറ നേതൃത്വത്തിൽ ജാഥകളിലൂടെയാണ് മറുപടി പറയുന്നത്. ഒരേസമയം, സി.പി.എമ്മിനെയും ബി.ജെ.പിെയയും കോൺഗ്രസിന് നേരിടേണ്ടി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.