മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോഴിക്കോട് : കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എതിര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. സമരക്കാര്‍ക്കെതിരെ അന്യായമായി എടുത്ത കേസുകള്‍ പിന്‍വലിക്കുകയും വേണമെന്ന് കോട്ടയം ഗാന്ധിസ്ക്വയറില്‍ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.

സില്‍വര്‍ലൈനിനുവേണ്ടിയുള്ള ഒരുതരത്തിലുള്ള നടപടിയും കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും അതിനുമുതിര്‍ന്നാല്‍ എന്തുവിലകൊടുത്തും അതിനെ ചെറുക്കാന്‍ ജനങ്ങളോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന കൺവീനർ എസ്.രാജീവൻ, ഫാ.വി.എം.മാത്യു, സി.മാമ്മച്ചൻ, മാത്തുക്കുട്ടി പ്ലാത്താനം,മിനി കെ.ഫിലിപ്പ്, സാബു മാത്യു, സണ്ണി മാത്യു, ജയൻ പി.മഠം, ഇ.വി.പ്രകാശ്, എ.ജി.അജയകുമാർ, ഷിബു ഏഴേ പുഞ്ചയിൽ, പി.വി.ഷാജിമോൻ, നിഷാന്ത്, ജു ഫിൻ, ഹെൻറി ജോൺ, ലാൽ നട്ടാശ്ശേരി, പി.ഇ.തോമസ്, റോസ്‌ലിൻ ഫിലിപ്പ്, രതീഷ് രാജൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Thiruvanjoor Radhakrishnan wants the Chief Minister to drop his pride and withdraw the Silver Line project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.