പാലക്കാട്: സി.പി.എ കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനെതിരെ ഉയന്ന സാമ്പത്തിക ആരോപണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. "തളർത്താനാവില്ല ഈ യഥാർഥ സഖാവിനെ" എന്ന കുറിപ്പോടെ ഇ.പിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് ബൽറാം രംഗത്തെത്തിയത്. ബൽറാമിന്‍റെ പോസ്റ്റിന് താഴെ ഇ.പിക്കെതിരായ കമന്‍റുകളുമായി നിരവധി പേരും രംഗത്തെത്തി.
‘റിസോർട്ട് എന്ന് ജയരാജൻ സഖാവ് പറഞ്ഞതെ ഉള്ളൂ, തന്റെ സംഘത്തിലെ ബാക്കിയുള്ള ആളുകളുടെ പേരും തറവാട് പേരും അടക്കം ഇ.പി സഖാവ് വെളിപ്പെടുത്തിക്കൊടുത്തു. ഇനി ഗോവിന്ദൻ സഖാവിന് കാര്യങ്ങൾ എളുപ്പമായിരിക്കും’ -എന്നാണ് ഒരാൾ പ്രതികരണായി കുറിച്ചത്.
‘ജയരാജനെ മറ്റേ ജയരാജന് ഒരു ചുക്കും ചെയ്യാനാവില്ല. കാരണം അതൊരു ട്രസ്റ്റാണ്. അപ്പൻ തമ്പുരാനും എളയച്ഛനും പിന്നെ സുഭദ്രേം അടങ്ങിയ ട്രസ്റ്റ്’ എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഇത്തരത്തിൽ കമന്റ് ബോക്സിൽ പ്രതികരണങ്ങളും പരിഹാസങ്ങളും നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.