ആലപ്പുഴ: നാടുവാഴുന്ന തമ്പുരാെൻറ ശൈലിയായിരുന്നു തോമസ് ചാണ്ടിക്ക്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പും തിരുമൊഴിക്ക് മറുമൊഴിയില്ലാത്ത രീതി. എന്തിനും ഏതിനും പണത്തിെൻറ പിൻബലം. അത് ആസ്വദിക്കുേമ്പാഴാണ് നാടിെൻറ ജനനായകനാകണമെന്ന മോഹം മനസിൽ നിറഞ്ഞത്്. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും ചെറിയരീതിയിൽ പദവി വഹിച്ച പാരമ്പര്യവും പണവും ചേർന്നപ്പോൾ കുട്ടനാട് നിയമസഭ മണ്ഡലത്തിൽ 2006 ൽ തോമസ് ചാണ്ടി ഡി.െഎ.സിയുടെ സ്ഥാനാർഥിയായി.
കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയും ചാരിറ്റബിൾ സൊസൈറ്റിയുെട ചെയർമാൻ പദവി അലങ്കരിച്ചും കിട്ടിയ സാമൂഹിക പ്രവർത്തകനെന്ന തിളക്കം കെ.കരുണാകരനൊപ്പം നിന്ന് മത്സരിക്കാൻ സഹായകമായി. കുട്ടനാട്ടിലെ ചേന്നങ്കരി ഗ്രാമത്തിൽ ജനിച്ചു വളർന്ന തോമസ് ചാണ്ടിക്ക് മനസ്സിൽ രാഷ്ട്രീയ സാധ്യതകളുടെ കണക്കുകൂട്ടലായിരുന്നു.
കുവൈത്തിലെ ബിസിനസിനൊപ്പം ആലപ്പുഴ പുന്നമട കായൽ തീരത്ത് ലേക്ക് പാലസ് റിസോർട്ട് കൂടി നിർമിച്ചതോടെ സാമൂഹിക-രാഷ്ട്രീയ വി.െഎ.പി കളെ സൽകരിക്കാനുള്ള ഇടം കൂടി ചാണ്ടിക്കുണ്ടായി. 2006 ൽ കേരള കോൺഗ്രസിലെ ഡോ.കെ.സി.ജോസഫിനെ തോൽപിച്ചായിരുന്നു അരങ്ങേറ്റം. 2011 ലും കെ.സി.ജോസഫ്തന്നെയായിരുന്നു എതിരാളി. 2016 ൽ കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ തോൽപിച്ച് കുട്ടനാട്ടിലെ അജയ്യത തെളിയിച്ചു.
മൂന്നു പ്രാവശ്യം ഒരേ മണ്ഡലത്തിൽനിന്നു ജയിച്ച തനിക്ക് എന്തുകൊണ്ട് മന്ത്രിയായികൂടായെന്ന ചിന്തയായി പിന്നീട്. പ്രചാരണത്തിന് പിണറായിയെയും വി.എസിനെയും കുട്ടനാട്ടിൽ എത്തിച്ചു സി.പി.എമ്മിലെ തെൻറ സ്വാധീനം പാർട്ടി പ്രവർത്തകർക്ക് കാണിച്ചു കൊടുത്തു. മന്ത്രിസ്ഥാനമോഹം ആദ്യമേ തന്നെ പ്രഖ്യാപിച്ച് നിലപാട് വ്യക്തമാക്കി. വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമേ എൻ.സി.പിക്ക് കുട്ടനാട്ടിലുള്ളുവെങ്കിലും തോമസ് ചാണ്ടിയുടെ രാഷ്ട്രീയ ശക്തി കുട്ടനാട്ടിലെ സി.പി.എം നേതാക്കളായിരുന്നു. അവർ തന്നെയാണ് മത്സരകാലത്ത് അണിയറയിൽ രാഷ്ടീയ തന്ത്രങ്ങൾ മെനഞ്ഞതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.