തൃശൂർ: ശബരിമല ഒരു ‘സുവർണ്ണാവസരമാക്കി’ തീപ്പൊരി നേതാവ് സ്ഥാനാർഥിയായി വരുമെന് ന് കാത്തിരുന്ന തൃശൂരിലെ ബി.ജെ.പി, നാടെങ്ങും തെരഞ്ഞെടുപ്പാവേശം അലയടിക്കുേമ്പാൾ ചല നമറ്റ അവസ്ഥയിൽ. വഴിപാട് പോലെ കുടുംബ യോഗങ്ങൾ നടക്കുന്നുണ്ട്. കുറെ പ്രവർത്തകരും എ ത്തുന്നുണ്ട്. പക്ഷേ, സ്ഥാനാർഥിയാരെന്ന് പറയാേനാ ബുക്ക് ചെയ്ത ചുവരുകളിൽ അടിച്ചു വെച്ച പോസ്റ്ററുകൾ പതിക്കാനോ കഴിയുന്നില്ല. ‘ആറ് മാസം അധ്വാനിച്ചുണ്ടാക്കിയ ആവേശമാണ് മരവിച്ചു പോയത്’ -ജില്ലയിലെ ബി.ജെ.പി നേതാക്കളിലൊരാൾ പറഞ്ഞു.
സാധ്യതയിൽ ‘എ പ്ലസ്’എന്ന് പാർട്ടി കണ്ടെത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ട് പിടിച്ചത് മണ്ഡലത്തിന് പരിചിതനല്ലാത്ത കെ.പി. ശ്രീശനാണ്. നിയമസഭ തെരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കി. ഏറ്റവുമൊടുവിൽ ശബരിമല വിഷയത്തിൽ പത്തനംതിട്ടയും തിരുവനന്തപുരവും കഴിഞ്ഞാൽ സർക്കാറിനും സി.പി.എമ്മിനുമെതിരെ വൻ പ്രക്ഷോഭം തൃശൂരിൽ നടന്നു. അതത്രയും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. പക്ഷേ, എൻ.ഡി.എയിലെ സീറ്റ് വീതംവെപ്പിൽ തൃശൂർ സീറ്റ് ബി.ഡി.ജെ.എസിന് നീക്കിവെച്ചതോടെ ആദ്യത്തെ അടിയേറ്റു.
അതിെൻറ ആഘാതത്തെക്കാൾ കഠിനമാണ് ഇപ്പോഴും സ്ഥാനാർഥി ആരെന്നറിയാത്ത അവസ്ഥ. ബി.ഡി.െജ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാവുമെന്ന് ഉറപ്പില്ല. ചൊവ്വാഴ്ച മൂന്ന് സീറ്റിലെ സ്ഥാനാർഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചപ്പോഴും വയനാടിനൊപ്പം തൃശൂരിലും സസ്പെൻസ് തുടരുകയാണ്. ‘തുഷാറെങ്കിൽ തുഷാർ, ആരെങ്കിലുമൊന്ന് വന്നാലല്ലേ ഫീൽഡിൽ ഇറങ്ങാനാവൂ’ -നേതാവ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ പാർട്ടി ജില്ല കമ്മിറ്റി ഒാഫിസിൽ കെട്ടിക്കിടക്കുകയാണ്. അനുഭാവി പക്ഷങ്ങളുെട അന്വേഷണത്തിന് മറുപടി പറയാനാവുന്നില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായാൽ എൻ.ഡി.എക്കു വേണ്ടി നേരിടാൻ പോകുന്നത് തുഷാറാെണന്ന കേൾവി ശരിയാവണേ എന്നാണ് ബി.ജെ.പിയുടെ ‘പ്രാർഥന’. തുഷാറല്ലെങ്കിൽ സീറ്റ് ബി.ജെ.പിക്ക് വേണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. തുഷാറിന് പകരം മറ്റൊരു സ്ഥാനാർഥിയെ ബി.ഡി.ജെ.എസ് നിയോഗിക്കുകയാണെങ്കിൽ ‘പണിയെടുത്തതെല്ലാം വെറുതെയാവും’ എന്നാണ് നേതാവിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.