കൊച്ചി: ലോക്സഭയില്‍ മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ട ിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാ ബ് തങ്ങൾ. വോട്ടെടുപ്പ് സമയത്ത്് ലോക്സഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഇല്ലാ തെപോയത് വലിയ ശ്രദ്ധക്കുറവ് തന്നെയാണെന്നും അദ്ദേഹത്തിെൻറ നിലപാടില്‍ സ്വഭാവിക മായും അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിലാണ് പ്രതികരണം.
കുഞ്ഞാലി ക്കുട്ടിയുടെ നിലപാടിനെ പാര്‍ട്ടി ഗൗരവമായാണ് എടുക്കുന്നത്. അതിനെ ന്യായീകരിക്കുന്നില്ല. സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് തന്നെയാണ് പാർട്ടി നിലപാട്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിലപാടുകളും മുന്നറിയിപ്പുകളും ഉണ്ടാകും.
ജനപ്രതിനിധികള്‍ക്ക് വലിയ ഉത്തരവാദിത്തവും കടപ്പാടും ബാധ്യതയുമൊക്കെയുണ്ടെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു. പാര്‍ലമെൻറ് അംഗമാണെങ്കിലും പഞ്ചായത്ത് അംഗമാണെങ്കിലുംശരി, ഇത് എല്ലാ ജനപ്രതിനിധികള്‍ക്കും പാഠമാണ്. അവർ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തരുത്. അത് പാർട്ടി താല്പര്യങ്ങള്ക്ക് മാത്രമല്ല രാജ്യതാല്പര്യത്തിനും എതിരാണ്.
കുഞ്ഞാലിക്കുട്ടിക്ക് വീഴ്ചസംഭവിച്ചുവെന്ന് തോന്നിയതിനെത്തുടര്‍ന്ന് പാർട്ടി അദ്ദേഹത്തോട് വിശദീകരണം തേടി. അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇനി പാർട്ടി പ്രസിഡൻറിനെ നേരില്‍കണ്ട് വിശദീകരണം നല്‍കേണ്ട കാര്യമേയുള്ളൂ. കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ സജീവനേതാവാണ്. ആ നിലക്ക് പാർട്ടി അദ്ദേഹത്തെ ബഹുമാനിക്കുന്നു.
ഇ. അഹമ്മദിെൻറ നിര്യാണത്തെതുടര്‍ന്ന് ദേശീയതലത്തില്‍ പാർട്ടിക്ക് അസാന്നിധ്യമുണ്ടായി. അത് നികത്തുന്നതിെൻറ ഭാഗമായാണ് അവിടെ മുതിര്‍ന്ന നേതാവായ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചത്. അതിന് മാറ്റമില്ല. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍തന്നെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും സാദിഖലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.