തിരുവനന്തപുരം: രണ്ട് വിദ്യാർഥികൾെക്കതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ സി.പി.എം ദേശീയ നേതൃത്വവും അതൃപ്തി പരസ്യപ്പെടുത്തിയതോടെ മുഖ്യമന്ത്രി സമ്മർദത്തിലായി. മു തിർന്ന നേതാവ് പ്രകാശ് കാരാട്ടാണ് ആഭ്യന്തരവകുപ്പിെൻറ നടപടിെക്കതിരെ രംഗെത്ത ത്തിയത്. യു.എ.പി.എ ചുമത്തിയത് സാധൂകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം വ്യവസ്ഥക ൾ ഒഴിവാക്കാൻ സർക്കാർ നിയമവഴി തേടണമെന്നും ആവശ്യപ്പെട്ടു. സി.പി.െഎ ഉയർത്തുന്ന കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ സ്വന്തം പാർട്ടിയുടെ ദേശീയ നേതൃത്വവും രംഗെത്തത്തിയത് മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി.
നാല് മുതിർന്ന പി.ബി അംഗങ്ങളെങ്കിലും പിണറായി വിജയനോട് യു.എ.പി.എ ചുമത്തൽ പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. പക്ഷേ ഇരകൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും പൊലീസ് തുടർനടപടികളിലേക്ക് നീങ്ങിയതും അണികളെയും നേതാക്കളെയും ഞെട്ടിച്ചു. ദേശീയതലത്തിൽ സി.പി.എമ്മുമായി സഹകരിക്കുന്ന സി.പി.െഎ (എം.എൽ) ലിബറേഷൻ ആഭ്യന്തരവകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്തം എന്ന് ആക്ഷേപിച്ചു. ഇതാണ് പിണറായിയുമായും കേരളഘടകവുമായും അടുത്ത ബന്ധമുള്ള കാരാട്ടിെൻറ പ്രതികരണത്തിന് ഇടയാക്കിയത്.
മുഖ്യമന്ത്രിയും നേതാക്കളും യു.എ.പി.എയെ തള്ളിപ്പറഞ്ഞിട്ടും പൊലീസ് തെളിവുകൾ സൃഷ്ടിക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിൽ സി.പി.എമ്മിനുള്ളിൽ കടുത്ത അതൃപ്തിയുണ്ട്. മലബാറിൽ ഒതുങ്ങിയിരുന്ന അതൃപ്തി തെക്കൻജില്ലകളിലേക്കും വ്യാപിച്ചു. ഇത് നേതൃത്വത്തെ ആശങ്കയിലാക്കി. സംഘടനാതലത്തിൽ അണികളെ തൃപ്തിപ്പെടുത്തുന്ന പ്രതികരണം ആവശ്യമെന്ന ധാരണ സംസ്ഥാനതലത്തിലും ഉണ്ടായി. കാരാട്ടിെൻറ വിമർശനം അണികളുടെ വികാരം പങ്കുവെക്കുന്നതാണെന്ന് നേതാക്കൾ സമ്മതിക്കുന്നു. ഇത് അണികളുടെ രോഷം ഒരുപരിധിവരെ തണുപ്പിക്കുന്ന സേഫ്റ്റിവാൽവായി മാറുമെന്നാണ് പ്രതീക്ഷ.
ദേശീയനേതൃത്വവും നയം വ്യക്തമാക്കിയതോടെ പന്ത് പൂർണമായും മുഖ്യമന്ത്രിയുടെ കോർട്ടിലായി. പക്ഷേ സർക്കാറിനും ആഭ്യന്തരവകുപ്പിനും നിയമത്തിനുള്ളിൽനിന്ന് ചെയ്യാവുന്ന കാര്യങ്ങൾ പരിമിതമാണെന്നാണ് വിലയിരുത്തൽ. കോടതിയുടെ പരിഗണനയിലായ കേസിൽ യു.എ.പി.എ വ്യവസ്ഥകളിൽ ഇളവ് വരുത്തുന്നത് നിയമപരമായ തിരിച്ചടിക്ക് കാരണമാവുേമായെന്ന ആശങ്ക മുഖ്യമന്ത്രിയുടെ ഒാഫിസിനുണ്ട്. ബി.ജെ.പിക്ക് രാഷ്ട്രീയ ആയുധമാവുമോയെന്ന ഭയം വേറെയും. പക്ഷേ ഇടത് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പൊലീസിലെ ഒരു വിഭാഗത്തിന് മൂക്കുകയറിടാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുെന്നങ്കിൽ സ്ഥിതി കൈവിട്ടുപോകില്ലായിരുന്നുവെന്നാണ് സി.പി.െഎയുടെയും സി.പി.എമ്മിനുള്ളിലെയും വിമർശനം.
മാവോവാദി ആവുന്നത് കുറ്റകരമല്ലെന്ന ഹൈകോടതി വിധിെക്കതിരെ സർക്കാർ സുപ്രീംകോടതിയിൽ പോയതിനെ വിമർശിച്ച് സി.പി.െഎ സ്വരം കടുപ്പിച്ചു. എന്നാൽ പുറത്ത് കൈയടി നേടാൻ വിമർശിക്കുന്ന സി.പി.െഎ മന്ത്രിമാർ ബുധനാഴ്ചത്തെ മന്ത്രിസഭയോഗത്തിൽ വിഷയം ഉന്നയിച്ചില്ലെന്ന വിമർശനം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.