തിരുവനന്തപുരം: തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം പൂർത്തിയാകവെ യു.ഡി.എഫിലെയും എൻ.ഡി.എ യിലെയും ആശയക്കുഴപ്പം മുതലെടുത്ത് പ്രചാരണരംഗത്ത് മുൻതൂക്കവുമായി എൽ.ഡി.എഫ്. പ ക്ഷേ, വിജയത്തിേലക്കുള്ള വ്യക്തമായ സൂചനയായി ഇതിനെ എൽ.ഡി.എഫ് നേതൃത്വം കാണുന്നില് ല.
എതിരാളികളില്ലാത്ത രാഷ്ട്രീയ മൈതാനത്തേക്കായിരുന്നു ആദ്യമേ സ്ഥാനാർഥികളെ പ് രഖ്യാപിച്ച് എൽ.ഡി.എഫ് പ്രവേശനം. പക്ഷേ, വയനാടിലെ രാഹുലിെൻറ സ്ഥാനാർഥിത്വ സാധ്യത ഉയർത്തിയും വടകരയിലെ കെ. മുരളീധരെൻറ രംഗപ്രവേശവും വഴി യു.ഡി.എഫ് ഞെട്ടിച്ചു. സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് ബി.ജെ.പിയും എത്തിയതോടെ ത്രികോണ മത്സരത്തിെൻറ ബലാബലത്തിലേക്ക് മാറി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി സാമുദായിക ഘടകങ്ങളുടെ അനുകൂല നിലപാടിൽ കോൺഗ്രസും ബി.ജെ.പിയും പ്രതീക്ഷ അർപ്പിച്ചു. ഇതോടെ സി.പി.എം വിയർത്തു. എന്നാൽ, നാമനിർദേശപത്രിക സ്വീകരണം ആരംഭിച്ചിട്ടും കോൺഗ്രസിലും ബി.െജ.പിയിലും തുടരുന്ന ആശയക്കുഴപ്പം എൽ.ഡി.എഫിനെ വീണ്ടും ഒരുപടി മുന്നിലെത്തിച്ചു.
വ്യാഴാഴ്ച പ്രകടനപത്രിക പുറത്തിറക്കിയ സി.പി.എം മാർച്ച് 31 മുതൽ ദേശീയ, സംസ്ഥാന നേതാക്കളെ അണിനിരത്തി പ്രചാരണം കൊഴുപ്പിക്കും. ഏപ്രിൽ മൂന്ന് മുതൽ സി.പി.െഎയും ദേശീയ നേതാക്കളെ രംഗത്തിറക്കും. പക്ഷേ, യു.ഡി.എഫ് തരംഗത്തിന് അടിത്തറ പാകുമെന്ന് പ്രഖ്യാപിച്ച വയനാടിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവിലെ അനിശ്ചിതത്വം നേതാക്കളിൽനിന്ന് അണികളിലേക്ക് പടരുന്നത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്ക പരത്തുകയാണ്. ലീഗിെൻറ അതൃപ്തിയും സി.പി.എമ്മിനെ സന്തോഷിപ്പിക്കുന്നു. രാഹുലിെൻറ സാധ്യത പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടിയുടെ കളംമാറൽ വയനാടിൽ മാത്രമല്ല 19 മണ്ഡലത്തിലും അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കമെന്നാണ് പ്രതീക്ഷ. ഇതിനെക്കാളേറെ സി.പി.എമ്മിനെ സന്തോഷിപ്പിക്കുന്നത് പി. ജയരാജനെതിരെ വടകരയിൽ യു.ഡി.എഫ് ഇറക്കിക്കളിക്കുന്ന കെ. മുരളീധരെൻറ ഒൗദ്യോഗിക സ്ഥാനാർഥിത്വ പ്രഖ്യാപനത്തിലെ വൈകലാണ്. യു.ഡി.എഫിെൻറ മറുപടി ഇല്ലായ്മ വോട്ടർമാരിേലക്ക് എത്തിക്കുകയാണ് എൽ.ഡി.എഫ്.
ശബരിമല വിഷയത്തിൽ ബി.ജെ.പിയിൽ പ്രത്യക്ഷമായ വൈരുധ്യം തെക്കൻ, മധ്യകേരളത്തിൽ സംഘ്പരിവാർ അജണ്ടക്ക് തിരിച്ചടിയാണ്. ശബരിമല പ്രചാരണ അജണ്ടയാക്കുമെന്ന് പറഞ്ഞ പത്തനംതിട്ട സ്ഥാനാർഥി കെ. സുരേന്ദ്രനെ തള്ളിയത് സംസ്ഥാന പ്രസിഡൻറായിരുന്നു. പിന്നീട് ‘തിരുത്തൽ’ പ്രസ്താവന നൽകിയെങ്കിലും വിവാദം സി.പി.എം ആയുധമാക്കി. ശബരിമല പ്രക്ഷോഭത്തിൽ അണിനിരന്ന പന്തളം രാജകുടുംബം ബി.ജെ.പിയെ പിന്താങ്ങില്ലെന്ന് പറഞ്ഞത് തിരിച്ചടിയാവുമെന്ന ആശങ്ക ആർ.എസ്.എസിനുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ ഭക്തരിൽ വലിയവിഭാഗം ബി.ജെ.പി, കോൺഗ്രസ് അജണ്ട തിരിച്ചറിഞ്ഞതിെൻറ സൂചനയാണ് ഇതെന്നാണ് സി.പി.എം വിലയിരുത്തൽ. സർക്കാറിെനതിരെ പരസ്യമായി രംഗത്തുള്ള ജി. സുകുമാരൻ നായരുടെ നിർദേശത്തെ മാവേലിക്കര താലൂക്ക് യൂനിയൻ നേതൃത്വം തള്ളിയതും ഇടതിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിനോട് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പ്രകടിപ്പിക്കുന്ന താൽപര്യമില്ലായ്മയും അനുകൂലമാവുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.