തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റവും സർക്കാറിെൻറ മദ്യവ്യാപന നയവും ചൂണ്ടിക്കാട്ടി അടുത്തമാസം അഞ്ചിന് കലക്ടറേറ്റുകൾക്കും സെക്രേട്ടറിയറ്റിനും മുന്നിൽ യു.ഡി.എഫ് രാപ്പകൽ സമരത്തിന് ഒരുങ്ങുന്നു. പ്രതിപക്ഷനേതാവിെൻറ നേതൃത്വത്തിൽ നവംബർ ഒന്നുമുതൽ ഡിസംബർ ഒന്നുവരെ സംസ്ഥാനതല യാത്രക്കും വ്യാഴാഴ്ച ചേർന്ന മുന്നണിയോഗം രൂപം നൽകി.
ഓണം കഴിഞ്ഞിട്ടും സംസ്ഥാനത്ത് വിലവർധന തുടരുകയാണെന്നും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും യു.ഡി.എഫ് ആരോപിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില താഴ്ന്നുനിൽക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിച്ച് നികുതി വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്നു. എല്ലാ വസ്തുക്കളെയും ജി.എസ്.ടിയുടെ കുടക്കീഴിൽ കൊണ്ടുവന്നിട്ടും പെേട്രാളിയത്തെ ഉൾപ്പെടുത്തിയില്ല.
ജി.എസ്.ടി വരുന്നതോടെ സാധനവില കുറയുമെന്ന ധനമന്ത്രി തോമസ് ഐസക്കിെൻറ വാക്കും പാഴായി. സ്വാശ്രയപ്രവേശനം വഷളാക്കിയതിെൻറ ഉത്തരവാദിത്തം സർക്കാറിനാണെന്നും െചന്നിത്തല വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജാഥ നവംബർ ഒന്നിന് എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ പെങ്കടുപ്പിക്കും. യാത്രയുടെ ഒരുക്കങ്ങൾക്ക് വി.ഡി. സതീശൻ കൺവീനറായി ഉപസമിതിക്കും യോഗം രൂപം നൽകി. യാത്രക്ക് മുന്നോടിയായി ജില്ല യു.ഡി.എഫ് യോഗങ്ങളും ചേരും.
കോവളം കൊട്ടാരകൈമാറ്റം, മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം, പി.വി. അൻവർ എം.എൽ.എയുടെ അനധികൃത പാർക്ക് നിർമാണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇൗ വിഷയങ്ങളിൽ പ്രാദേശിക യു.ഡി.എഫ് ഘടകങ്ങൾ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.