യു.ഡി.എഫിന്‍റെ രാപ്പകൽ സമരം അഞ്ചിന്​

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറി​​െൻറ ഫാഷിസ്​റ്റ്​ നയങ്ങൾക്കും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറി​​െൻറ വഞ്ചനക്കുമെതിരെ യു.ഡി.എഫി​​െൻറ ആഭിമുഖ്യത്തില്‍ അഞ്ചിന്​ രാവിലെ 10 മുതൽ രാപ്പകൽ സമരം നടക്കും. എം.പി.മാര്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് നേതാക്കള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ആറിന്​ രാവിലെ 10ന്​  സമാപിക്കും. തിരുവനന്തപുരത്ത്​ സെക്രട്ടേറിയറ്റിന്​ മുന്നിലും മറ്റു ജില്ലകളില്‍ കലക്‌ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം. കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ ഉദ്ഘാടനം ​െചയ്യും.

Tags:    
News Summary - UDF Day and Night Strike on October Fifth -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.