കൊച്ചി: സംസ്ഥാനത്തെ 10 ലോക്സഭ മണ്ഡലങ്ങളിൽ ഏഴെണ്ണത്തിൽ യു.ഡി.എഫ് വിജയിക്കുമെന്ന് മനോരമ ന്യൂസ് സർവേ ഫലം. കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, ആലത് തൂർ മണ്ഡലങ്ങളിലാണ് കാർവിയുമായി ചേർന്നുള്ള സർവേ യു.ഡി.എഫിന് വിജയം പ്രവചിക്കുന് നത്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയത്തിനാണ് സാധ്യതയെന്നും ചാലക്കുടിയിൽ പ്രവചനാതീതമെന്നും സർവേ ഫലം വെളിപ്പെടുത്തുന്നു.
ഫലം പ്രവചിച്ച 10 മണ്ഡലത്തിലും എൻ.ഡി.എക്ക് ലഭിച്ച വോട്ട് വിഹിതം പരമാവധി 19 ശതമാനമാണ്. കണ്ണൂരിലാണ് വോട്ട് വിഹിതം ഏറ്റവും കൂടുതൽ യു.ഡി.എഫിന് ലഭിക്കുമെന്ന് കണക്കാക്കുന്നത്. ഇവിടെ 49 ശതമാനം വോട്ട് യു.ഡി.എഫിന് ലഭിക്കുേമ്പാൾ എൽ.ഡി.എഫിെൻറ വോട്ട് വിഹിതം 38 ആണ്. കാസർകോട് 43, 35 എന്നിങ്ങനെയാണ് യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും വോട്ട് വിഹിതം.
എറണാകുളത്ത് 41, 33, ഇടുക്കിയിൽ 44, 39, ആലത്തൂരിൽ 45, 38, കൊല്ലത്ത് 48, 41, കോട്ടയത്ത് 49, 39 എന്നിങ്ങനെയും വോട്ട് വിഹിതം പ്രവചിക്കുന്നു. ചാലക്കുടിയിൽ വോട്ട് വ്യത്യാസം ഒരുശതമാനമെന്നാണ് പ്രവചനം. ആലപ്പുഴയിൽ എൽ.ഡി.എഫിന് 47, യു.ഡി.എഫിന് 44 എന്നിങ്ങനെയാണ് പ്രവചനം.
എൽ.ഡി.എഫ് വിജയിക്കാൻ സാധ്യതയുള്ള ആറ്റിങ്ങലിൽ 44, 38 എന്നിങ്ങെനയുമാണ് വോട്ട് വിഹിതം പ്രവചിക്കുന്നത്. എൻ.ഡി.എക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുമെന്ന് കരുതുന്ന മണ്ഡലം കാസർകോടാണ്. ഇവിടെ 14 ശതമാനം വോട്ടിന് സാധ്യതയുള്ളപ്പോൾ ആലപ്പുഴയിൽ എൻ.ഡി.എക്ക് കിട്ടാവുന്നത് നാലുശതമാനം മാത്രമാണെന്ന് പറയുന്നു. സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണച്ചത് രാഹുൽ ഗാന്ധിയെ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.