കോഴിക്കോട്: കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നിയമിക്കുന്ന അഭിഭാഷകരുടെ പട്ടികയി ൽ മോദിവിരുദ്ധർ കയറിപ്പറ്റിയതിൽ ബി.ജെ.പിയിൽ കലാപം. മോദി സർക്കാറിെൻറ കടുത്ത വിമർ ശകരും കേരളത്തിലെ ഇടതുസർക്കാറുമായി അടുത്ത ബന്ധം പുലർത്തുന്നതുമായ രണ്ടുപേർ സു പ്രീംകോടതിയിലെ സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ഇടംപിടിച്ചതാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുടെ എതിരാളികൾ ആയുധമാക്കുന്നത്. വിഭാഗീയത ഒഴിവാക്കാൻ അമിത് ഷാ നടത്തിയ കണ്ണുരുട്ടലൊന്നും കേരളത്തിലെ നേതാക്കളിൽ ഏശിയില്ലെന്ന് കാണിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയനുമായും ഇടതു സർക്കാറുമായും അടുത്ത ബന്ധം പുലർത്തുന്ന ദീപക് പ്രകാശും സാമൂഹിക മാധ്യമങ്ങളിലടക്കം മോദി സർക്കാറിെൻറ കടുത്ത വിമർശകനായ പി. പരമേശ്വരൻ നായരുമാണ് അഭിഭാഷക പട്ടികയിലുള്ളത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിെൻറ അറിവില്ലാതെ ഇവർക്ക് സുപ്രധാന പദവിയിലെത്താനാകില്ലെന്നാണ് ശ്രീധരൻ പിള്ള വിരുദ്ധരുടെ ആക്ഷേപം. സംഘ്പരിവാർ അനുകൂല സമൂഹ മാധ്യമ ഗ്രൂപുകളിൽ സംസ്ഥാന പ്രസിഡൻറിനെതിരെ ശക്തമായ ഭാഷയിലാണ് എതിർ ഗ്രൂപുകാർ പ്രതികരിക്കുന്നത്.
ചാനൽ ചർച്ച ബഹിഷ്കരിക്കാൻ സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത സമയത്ത് ചർച്ചയിൽ പങ്കെടുത്തതിന് അഡ്വ. പി. കൃഷ്ണദാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ സംസ്ഥാന പ്രസിഡൻറ് ഇതെന്തേ അറിയാതെ പോയെന്ന് മുരളീധരൻ ഗ്രൂപ് നേതാക്കൾ ചോദിക്കുന്നു. അന്ന് അഭിഭാഷകൻ എന്ന നിലയിലാണ് ചർച്ചയിൽ പങ്കെടുത്തതെന്ന കൃഷ്ണദാസിെൻറ മറുപടി തള്ളിയാണ് ശ്രീധരൻ പിള്ള ഇടപെട്ട് പുറത്താക്കിയത്. ദീപക് പ്രകാശ് കേന്ദ്രസർക്കാർ അഭിഭാഷകരുടെ പട്ടികയിൽ 34ാം പേരുകാരനും പി. പരമേശ്വരൻനായർ 68ാം പേരുകാരനുമാണ്.
ദീപക് പ്രകാശ് ഡൽഹിയിലും പി. പരമേശ്വരൻനായർ കൊച്ചി എളമക്കരയിലുമാണ് താമസം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസിനൊപ്പം പ്രസ് കൗൺസിൽ മുൻ ചെയർമാനും മുൻ ജഡ്ജിയുമായ മാർകണ്ഠേയ കട്ജുവിനെ സന്ദർശിച്ചതുൾെപ്പടെ നിരവധി സന്ദർഭങ്ങളിൽ വാർത്തയിൽ ഇടംപിടിച്ച വ്യക്തിയാണ് ദീപക് പ്രകാശ്. കേന്ദ്രസർക്കാറിെൻറ നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും ശക്തമായി വിമർശിച്ച അഭിഭാഷകനാണ് പി. പരമേശ്വരൻ നായർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.