ഉഴവൂർ വിജയ‍‍ന്‍റെ മരണം: എൻ.സി.പി സംസ്ഥാന സെക്രട്ടറിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കും

തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയനെ ഫോണിൽ വധഭീഷണി മുഴക്കിയതിന് സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കും. സുൽഫിക്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് സമർപ്പിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി എ. ഹേമചന്ദ്രൻ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി.

പാർട്ടിയിൽ മന്ത്രി തോമസ് ചാണ്ടിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന സുൽഫിക്കർ മയൂരിക്കെതിരെ ഐ.പി.സി 120 (0)(ഒരുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്) 506 (വധഭീഷണി) ഐ.ടി നിയമം 67 എന്നിവ ചുമത്തണമെന്ന നിർദേശമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത്ത് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. പരാതിയുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഉഴവൂരിന് ഒപ്പമുണ്ടായിരുന്ന രണ്ട് നേതാക്കളുടെ മൊഴിയുടെയും ചാനലുകളിലൂടെ പുറത്തുവന്ന ഫോൺ സംഭാഷണത്തി​െൻറയും അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യുന്നത്.

കഴിഞ്ഞ മേയ് 21ന് വൈകീട്ടോടെ സുൽഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റി അംഗം റാണി സാംജി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ ഭീഷണി ഒപ്പമുണ്ടായിരുന്ന എൻ.സി.പി മുൻ സംസ്ഥാന സമിതി അംഗം സതീഷ് കല്ലക്കുളം, നിതിൻ എന്നിവർ കേട്ടിരുന്നു. ഭാര്യയെയും പെൺമക്കളെയും കുറിച്ച് അശ്ലീലവും അപവാദവും പറഞ്ഞതോടെയാണ് കുടുംബസുഹൃത്തി‍​െൻറ വീട്ടിലേക്ക് കാറിൽ പോകുകയായിരുന്ന ഉഴവൂരിന് പെ​െട്ടന്ന് രക്തസമ്മർദം ഉയരുന്നതും തുടർന്ന്, ആശുപത്രിയിലാക്കിയതെന്നും ആരോപണമുയർന്നിരുന്നു.

ആദ്യഘട്ടത്തിൽ ഫോൺ സംഭാഷണം ത‍ േൻറതല്ലെന്ന് സുൽഫിക്കർ അവകാശപ്പെട്ടെങ്കിലും ഫോറൻസിക് പരിശോധനയിൽ ഇത് സുൽഫിക്കറിേൻറതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഏറെനാളായി എൻ.സി.പിയിൽ നിലനിന്നിരുന്ന ഗ്രൂപ്​ വഴക്കാണ് ഇത്തരമൊരു ഭീഷണിയിലേക്ക് സുൽഫിക്കറിനെക്കൊണ്ടെത്തിച്ചതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മരണത്തിന് ഒരു മാസം മുമ്പ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് ഉഴവൂരിനെ മാറ്റുന്നത് സംബന്ധിച്ച് സുൽഫിക്കർ മയൂരിയുടെ നേതൃത്വത്തിൽ ശക്തമായ നീക്കം നടന്നിരുന്നു. ഇതിൽ ഉഴവൂർ ഏറെ അസ്വസ്ഥനായിരു​െന്നന്നും എൻ.സി.പിയിലെ ചില നേതാക്കൾ ൈക്രംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

റാണി സാംജിയെ കൂടാതെ, എം.എൽ.എമാരായ പി.ടി. തോമസ്, പി.സി. ജോർജ്, ഒരു സ്വകാര്യ വ്യക്തി എന്നിവർ ഉഴവൂരി‍​െൻറ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഗസ്​റ്റ്​ 12നാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് ഡി.ജി.പി പരിശോധിച്ചശേഷം തുടർനടപടികളുണ്ടാകും.
 

Tags:    
News Summary - Uzhavoor Vijayan Death Case: Case wil regitar against NCP State Secretary Sulfikkar Mayoori -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.