പ്രചാരണത്തിെൻറ അവസാനഘട്ടത്തിലെത്തിനില്‍ക്കെ വടകര പാര്‍ലമെൻറ് മണ്ഡലത്തിലെ ഇ ടത്, വലത് മുന്നണികള്‍ ആത്മവിശ്വാസത്തില്‍ ഒട്ടും പിറകിലല്ല. ‘ഇതുവരെ കണ്ടതല്ല കളി, ക ാണാനിരിക്കുന്നതേയുള്ളൂ’വെന്നാണ് ഇരു മുന്നണികളുടെയും വീരവാദം. വോട്ടെടുപ്പില്‍ അ ത്രമേല്‍ അടിയൊഴുക്ക് പ്രതീക്ഷിക്കുകയാണ് നേതാക്കള്‍. പ്രചാരണരംഗത്ത് ബഹുദൂരം മു ന്നിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാർഥി പി. ജയരാജന്. എന്നാല്‍, സ്ഥാനാർഥി പ്രഖ്യാപനം കെ ാണ്ടുതന്നെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന് പ്രചാരണത്തിൽ ‘ബഹുദൂരം’ ചാടിക്കടക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസമുണ്ട്. നാടിെൻറ വികസനവും പതിവ് രാഷ്ട്രീയ ചര്‍ച്ചകളും മാറ്റിവെച്ച് അക്രമരാഷ്ട്രീയമാണ് വടകര ചര്‍ച്ചചെയ്യുന്നത്.
അതുകൊണ്ടുതന്നെ, ഇടതിനൊപ്പം വലതുമുന്നണിയും രക്തസാക്ഷിസ്മരണയോടെയാണ് മിക്ക പരിപാടികളും ആരംഭിക്കുന്നത്. സ്ഥാനാർഥിയായതു മുതല്‍ അക്രമരാഷ്ട്രീയത്തിെൻറ വക്താവായി തന്നെ ചിത്രീകരിക്കാനാണ് ഇടതുവിരുദ്ധരെല്ലാം ശ്രമിക്കുന്നതെന്ന് പി. ജയരാജന് ആരോപിക്കുന്നു. അതിനാല്‍, അക്രമരാഷ്ട്രീയത്തിെൻറ ഇരയെന്ന നിലയില്‍ താനെന്താണെന്ന് വ്യക്തമാക്കുകയാണ് ജയരാജന്. മിക്ക സ്വീകരണകേന്ദ്രങ്ങളിലെയും പ്രസംഗത്തിെൻറ ചുരുക്കം ഇങ്ങനെ: ‘‘എെൻറ 47ാം വയസ്സുവരെ ഞാന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണിപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ചു വിരലുകളുണ്ടായിരുന്നു. അതിനുശേഷം തള്ളവിരലില്ല. ഏതൊരാളെയുംപോലെ ആരോഗ്യവാനായിരുന്നു ഞാനും. എല്ലാവരെയുംപോലെ ഭക്ഷണം കഴിക്കാനുൾപ്പെടെ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.’’
അതേസമയം, കെ. മുരളീധരെൻറ വാക്കുകൾ ഇങ്ങനെ: ‘‘ഇവിടെ, വികസനം പറയുന്നില്ല, തലയുണ്ടായിട്ട് വേേണ്ട വികസനം പറയാന്‍, ഒരുകൈക്ക് സ്വാധീനമില്ലെങ്കിൽ മറ്റേ കൈകൊണ്ട് ഭക്ഷണം കഴിക്കാം. എന്നാല്‍, ഷുഹൈബ്, ഷുക്കൂര്‍, കൃപേഷ്, ശരത്ലാല്, ടി.പി. ചന്ദ്രശേഖരന് എന്നിവരെ തിരിച്ചുകിട്ടുമോ? എെൻറ കൈകളില്‍ ചോരക്കറയില്ല. ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്നെ കാണാന്‍ സെന്‍ട്രല്‍ ജയിലില്‍ പോകേണ്ട ഗതികേടുണ്ടാവില്ല...’’ വടകരയിലെ രാഷ്ട്രീയ പോര്‍വിളിയുടെ ദൃഷ്ടാന്തമാണിത്. അക്രമരാഷ്ട്രീയമെന്ന ആരോപണത്തെ ചെറുക്കാന്‍ എല്‍.ഡി.എഫ് രക്തസാക്ഷികുടുംബങ്ങളെയും ജനങ്ങള്‍ക്കു മുന്നിൽ അവതരിപ്പിക്കുന്നു. അക്രമരാഷ്ട്രീയമെന്നത് യു.ഡി.എഫിനു മാത്രം ചേരുന്നതാണെന്നും എല്‍.ഡി.എഫ് പറയുന്നു. ഇതിനിടെ, എന്‍.ഡി.എ സ്ഥാനാർഥി വി.കെ. സജീവനും എസ്.ഡി.പി.ഐയുടെ മുസ്തഫ കൊമ്മേരിയും നില മെച്ചപ്പെടുത്താന്‍ ഇരുമുന്നണികള്‍ക്കുമിടയില്‍ സജീവമാണ്.
അഭിമാന പോരാട്ടം
സി.പി.എമ്മിനും കോണ്‍ഗ്രസിനും വടകരയിലെ സ്ഥാനാർഥികളുടെ വിജയം എത്രമേല്‍ വിലപ്പെട്ടതാണോ, അതിനെക്കാള്‍ ഒരടി മുകളിലാണ് എല്‍.ജെ.ഡിക്കും ആര്.എം.പി.ഐക്കും ഈ തെരഞ്ഞെടുപ്പ്. സിറ്റിങ് എം.പിയും കെ.പി.സി.സി പ്രസിഡൻറുമായ മുല്ലപ്പള്ളി രാമചന്ദ്രനും വടകരയിലെ തെരഞ്ഞെടുപ്പ് അഭിമാനപ്രശ്നമാണ്. 2009ല്‍ എല്‍.ഡി.എഫ് വിട്ട വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള ജനതാദള്‍, ഇത്തവണ എല്‍.ജെ.ഡിയായി എല്‍.ഡി.എഫിെൻറ ഭാഗമായിരിക്കുകയാണ്. തങ്ങള്‍ മുന്നണി വിട്ട സാഹചര്യത്തിലാണ് വടകരയില്‍ എല്‍.ഡി.എഫ് തോല്‍വി അറിഞ്ഞതെന്നും ഇത്തവണ തിരിച്ചുപിടിച്ചിരിക്കുമെന്നുമാണ് എല്‍.ജെ.ഡി വാദം.
എന്നാല്‍, യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച സാഹചര്യവും ഇത്തവണ സീറ്റ് ലഭിക്കാതെപോയതും എല്‍.ജെ.ഡി അനുഭാവികളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. യു.ഡി.എഫ് പ്രതീക്ഷിക്കുന്ന പ്രധാന അടിയൊഴുക്കും എല്‍.ജെ.ഡിയില്‍നിന്നാണ്. പി. ജയരാജന് സ്ഥാനാർഥിയായതോടെ, മറിച്ചൊന്നും ചിന്തിക്കാതെ ആര്.എം.പി.ഐ വടകരയില്‍ യു.ഡി.എഫ് വിജയത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നും അത്, അനുകൂലമായി വരുമെന്നും എല്‍.ഡി.എഫ് കരുതുന്നു. ഇതിനിടെ, വോട്ടെടുപ്പിലെ കൃത്രിമവും ഇരട്ടവോട്ടുകളും മറ്റും യു.ഡി.എഫും എല്‍.ഡി.എഫും ആരോപിക്കുന്നു. പ്രശ്നബാധിത ബൂത്തുകള്‍ നിര്‍ണയിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെന്നാണ് യു.ഡി.എഫ് ആക്ഷേപം. ജയം ആര്‍ക്കായാലും നേരിയ വോട്ടിനാവും വടകര സ്വന്തമാക്കുക. നിഷ്പക്ഷ വോട്ടുകളും അടിയൊഴുക്കുകളുമായിരിക്കും ജയപരാജയം നിര്‍ണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.