കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന തീരുമാനത്തിൽനിന്ന് വയൽക്കിളി സമരനായകൻ സു രേഷ് കീഴാറ്റൂർ പിന്മാറി. വയൽക്കിളികളും കീഴാറ്റൂർ െഎക്യദാർഢ്യ സമിതിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എത ിർപ്പ് രേഖപ്പെടുത്തിയതോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സുരേഷ് കീഴാറ്റൂർ തീരുമാനിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ പരിസ്ഥിതിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് സുരേഷ് കീഴാറ്റൂർ മത്സരിക് കുന്നതിന് തീരുമാനിച്ചത്. കീഴാറ്റൂരുൾപ്പെടെ ദേശീയപാതയുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്ഷോഭങ്ങളുടെയും പിന്തുണയും വോട്ടും ലഭിക്കുമെന്നും ഇവർ കണക്കുകൂട്ടിയിരുന്നു. സി.പി.െഎ (എം.എൽ) ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയുംചെയ്തു.
സുരേഷ് കീഴാറ്റൂർ മത്സരിക്കണമെന്ന് വയൽക്കിളികൾ തന്നെയാണ് നിർദേശം മുന്നോട്ടുവെച്ചതെങ്കിലും പിന്നീട് ചേർന്ന കീഴാറ്റൂർ െഎക്യദാർഢ്യ സമിതിയുടെ യോഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുണകരമാവില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതേതുടർന്ന് വയൽക്കിളികൾ വീണ്ടും യോഗം ചേർന്നാണ് സുരേഷ് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
പാർലെമൻറ് തെരഞ്ഞെടുപ്പിലേക്ക് സമരത്തെ വലിച്ചിഴക്കേണ്ട എന്നതാണ് തീരുമാനമെന്നും ഇതിനെ എതിർത്ത് മത്സരിച്ച് താനും വയൽക്കിളികളും തമ്മിലൊരു സംഘട്ടനമുണ്ടെന്ന ധ്വനി വരുത്തേണ്ട ആവശ്യമില്ലല്ലോയെന്നും സുരേഷ് കീഴാറ്റൂർ ‘മാധ്യമ’ത്തോടു പറഞ്ഞു. സി.പി.എമ്മുമായുള്ള ചർച്ചയുടെ ഭാഗമായല്ല തീരുമാനമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.
ഇന്നെല എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതി ടീച്ചർ കീഴാറ്റൂരിലെത്തി വോട്ടഭ്യർഥിച്ചിരുന്നു.
വൻ സ്വീകരണമാണ് ശ്രീമതി ടീച്ചർക്ക് ലഭിച്ചത്. വയൽക്കിളി സമരപ്പന്തലിനു സമീപത്തായിരുന്നു പ്രചാരണത്തിനുള്ള വേദിയുമൊരുക്കിയത്. വയൽക്കിളി സമരവുമായി സഹകരിച്ചിരുന്നവരടക്കം നിരവധിപേർ യോഗത്തിലെത്തി. തെരഞ്ഞെടുപ്പ് യോഗത്തിലെത്തിയ സുരേഷ് കീഴാറ്റൂരിെൻറ മകനെ പി.കെ. ശ്രീമതി മാലയണിയിക്കുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.