ഇരവിപുരം: മുന്നണികളെ സമ്മർദത്തിലാക്കി എൻ.എസ്.എസ് കാര്യം സാധിക്കുകയാണെന്ന് എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വടക്കേവിള വലിയ കൂനമ്പായിക്കു ളം ക്ഷേത്രത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഭരണകാലത്ത് പ്രസ്താവനകളിറക്കാതെ തന്നെ കാര്യം സാധിക്കാൻ ഒരുപാട് മന്ത്രിമാർ അവർക്കുണ്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തിന് വേണ്ടി ഏറെ അധ്വാനിച്ചത് താനാണ്. പക്ഷേ, അതിെൻറ പേരിൽ താക്കോൽ സ്ഥാനം പിടിച്ചുവാങ്ങിയത് ആരാണെന്ന് എല്ലാവർക്കുമറിയാം. കുറച്ചുനാൾ മുമ്പ് വരെ പിണറായി സർക്കാർ നല്ലതാണെന്നാണ് അവർ പറഞ്ഞ് നടന്നിരുന്നത്. ഇപ്പോഴാണ് മാറിയത്. വലിയ കാര്യങ്ങളെല്ലാം സാധിച്ച് കഴിഞ്ഞു. ഇനി ചെറിയ കാര്യങ്ങളേയുള്ളൂ. അതിനുള്ള ശ്രമമാണ് നടത്തുന്നത്.
അഴിമതിയിൽ മുങ്ങിക്കുളിച്ചതായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാർ. ഇപ്പോഴത്തെ പിണറായി സർക്കാർ അങ്ങനെയല്ല. വലിയ അഴിമതിയില്ല എന്നുള്ളത് തന്നെ കാര്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുചുക്കും സംഭവിക്കില്ല. തോൽക്കുന്നവർക്ക് തെറ്റ് തിരുത്താനുള്ള അവസരമാണത്.
ശബരിമല കേസിൽ സന്യാസി ശ്രേഷ്ഠന്മാരുടെ അടക്കം അഭിപ്രായം ആരായണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാഞ്ഞത് ഇടതുപക്ഷത്തിന് പറ്റിയ വീഴ്ചയാണ്. ഇത് യു.ഡി.എഫ് നന്നായി മുതലെടുെത്തന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.