മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാൻ ബഹുമുഖ തന്ത്രങ്ങളുമായി മുന്നണികൾ. പാരഡി ഗാനങ്ങൾ മുതൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണരീതികൾ വരെ തരാതരം പയറ്റുന്നു. എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണം ഏകോപിപ്പിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഉപതെരഞ്ഞെടുപ്പ് വാർത്തകൾ നിറയുന്നു.
സ്ഥാനാർഥി നിർണയത്തെ കളിയാക്കിയും ഭരണപരാജയം ചൂണ്ടിക്കാട്ടിയുമുള്ള ട്രോളുകളും പ്രത്യക്ഷപ്പെടുന്നു. പ്രചാരണത്തിൽ യു.ഡി.എഫ് നിരയിലെ താരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയാണ്. നേതൃയോഗത്തിലും മണ്ഡലം കൺവെൻഷനിലും സജീവ സാന്നിധ്യമായ ഉമ്മൻചാണ്ടി മൂന്ന് പഞ്ചായത്ത് കൺവെൻഷനുകളിലും സന്നിഹിതനായി. ഒതുക്കുങ്ങൽ, കണ്ണമംഗലം, എ.ആർ. നഗർ പഞ്ചായത്ത് കൺെവൻഷനുകളിലാണ് പെങ്കടുത്തത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, കെ. മുരളീധരൻ എന്നിവരും ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, ജോണി നെല്ലൂർ തുടങ്ങിയവരും മണ്ഡലത്തിലെത്തി. വേങ്ങര, ഉൗരകം പഞ്ചായത്ത് കൺവെൻഷനുകൾ ശനിയാഴ്ച നടന്നു.
എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷനുകൾക്ക് തുടക്കമായി. എ.ആർ. നഗർ, കണ്ണമംഗലം പഞ്ചായത്ത് കൺവെൻഷനുകൾ ശനിയാഴ്ച നടന്നു. പറപ്പൂർ, ഒതുക്കുങ്ങൽ കൺവെൻഷനുകൾ ഞായറാഴ്ച നടക്കും. എ.ആർ. നഗർ പഞ്ചായത്ത് കൺവെൻഷനിൽ മന്ത്രി എം.എം. മണി, ബിനോയ് വിശ്വം, പ്രഫ. എ.പി. അബ്ദുൽ വഹാബ് എന്നിവരും കണ്ണമംഗലം പഞ്ചായത്ത് കൺവെൻഷനിൽ ടി.വി. രാജേഷ്, കെ. രാജൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.