വിവാദം വിട്ടൊഴിയാതെ വൈദേകം റിസോർട്ടും ഇ.പി. ജയരാജനും

കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രധാന വിവാദ വിഷയം വൈദേകം റിസോർട്ടാണ്. നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ റിസോർട്ടാണ് കണ്ണൂരിലെ വൈദേകം. എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പ്രസ്താവനക്കെതിരെ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ രംഗത്തുവന്നു.

നിരാമയ എൻ.ഡി.എ സ്ഥാനാർഥിയുടെ കമ്പനിയാണോ എന്നറിയില്ലെന്നും നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും താൻ വൈദേകം റിസോർട്ടിൽ അഡൈ്വസർ മാത്രമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ബന്ധം തെളിയിച്ചാൽ വി.ഡി. സതീശന് എല്ലാം എഴുതി തരാമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

വൈദേകം റിസോർട്ട് 2023 ൽ നടന്ന വിവാദം പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാണ്. ഇ.പി. ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്‌സ് കമ്പനി ഏറ്റെടുത്തിരുന്നു. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഏപ്രിൽ 15 നാണ് ഒപ്പുവെച്ചത്. ഏപ്രിൽ 16 മുതൽ റിസോർട്ടിന്റെ നടത്തിപ്പ് അവകാശം പൂർണമായും നിരാമയ റീട്രീറ്റ്‌സിന് കൈമാറി.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ ക്യാപിറ്റല്‍സിന്റെ നിയന്ത്രണത്തിലാണ് നിരാമയ റിട്രീറ്റ്‌സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇ.പി. ജയരാജന്റെ കുടുംബത്തിന് ഓഹരിയുള്ള കണ്ണൂര്‍ ആയുര്‍വേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും റിസോര്‍ട്ടും ആയുര്‍വേദ ആശുപത്രിയും ഉള്‍പ്പെടുന്ന സ്ഥാപനമാണ് കൈമാറ്റം ചെയ്തത്.

പാര്‍ട്ടിക്കകത്ത് അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളും വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലായത്. തുടര്‍ന്നാണ് നടത്തിപ്പ് ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുന്നത് സംബന്ധിച്ചുള്ള ആലോചന വൈദേകം റിസോര്‍ട്ട് നടത്തിയത്. അങ്ങനെയാണ് സ്ഥാപനത്തിന്റെ പൂർണ നിയന്ത്രണം നിരാമയ ഏറ്റെടുത്ത്.

ഇ.പി. ജയരാജന്റെ ഭാര്യക്ക് 80 ലക്ഷത്തോളവും മകന്‍ പി.കെ. ജയ്‌സണിന് 10 ലക്ഷത്തോളം രൂപയുടെ ഷെയറുകള്‍ വൈദേകത്തിലുണ്ട്. നടത്തിപ്പ് ചുമതല മാറുന്നുണ്ടെങ്കിലും നിലവിലെ ഷെയര്‍ ഹോള്‍ഡേഴ്‌സും ഡയറക്ടര്‍മാരും സമാനരീതിയില്‍ തന്നെ അവരുടെ അവര്‍ക്കുള്ള ഓഹരി പങ്കാളിത്തം തുടരുമെന്നാണ് 2023ൽ പറഞ്ഞത്.

മൂന്ന് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല നിരാമയ ഏറ്റെടുത്തിരിക്കുന്നതെന്നായിരുന്നു മാധ്യമ വാർത്തകൾ. നടത്തിപ്പ് തൃപ്തികരമല്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും ഇ.പിയുടെ ഭാര്യ പി.കെ. ഇന്ദിര അന്ന് പറഞ്ഞിരുന്നു. ആറു മാസത്തോളം ഇരുകമ്പനികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നടന്ന സംഭവങ്ങളെല്ലാം മറച്ചു പിടിക്കുകയാണ് ചില നേതാക്കൾ സംവാദം നടത്തുന്നത്.

Tags:    
News Summary - Videkam Resort and EP Jayarajan without leaving the controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.