തിരുവനന്തപുരം: ദേശീയതലത്തിൽ പുതിയ പാർട്ടിക്ക് ശരത് യാദവ് ഉടൻ രൂപംനൽകുമെന്നും സംസ്ഥാന ജെ.ഡി.യു അദ്ദേഹത്തിനൊപ്പം നിലകൊള്ളുമെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ വീരേന്ദ്രകുമാർ ഉറപ്പുനൽകി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ പ്രത്യേക പാർട്ടിയാകണമെന്നും അതല്ല ശരത്യാദവിനൊപ്പം ദേശീയപാർട്ടിയുടെ ഭാഗമായി നിലകൊള്ളണമെന്നും വ്യത്യസ്താഭിപ്രായങ്ങൾ പാർട്ടിയിലുണ്ട്. ഇൗ സാഹചര്യത്തിലാണ് മുന്നണിമാറ്റം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശരത് യാദവിനൊപ്പം നിലകൊള്ളുമെന്ന് വാർത്തസമ്മേളനത്തിലും അദ്ദേഹം സൂചിപ്പിച്ചു.
പാർട്ടി ഇടതുമുന്നണിയിലേക്ക് മാറുന്നതിന് ശരത് യാദവ് ആദ്യമേതന്നെ അനുകൂലമായിരുന്നു. എന്നാൽ, സംസ്ഥാന കൗൺസിൽ ചേർന്ന് തീരുമാനിക്കുംമുമ്പ് ഇക്കാര്യം പരസ്യമാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇടതുമുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കാനുള്ള സാധ്യത വീരേന്ദ്രകുമാർ തള്ളി. പാർട്ടിയുടെ വളർച്ചക്ക് ലയനമാണ് നല്ലതെന്ന് പിന്നീട് ബോധ്യപ്പെട്ടാൽ അപ്പോൾ അതേപ്പറ്റി ആലോചിക്കും. തങ്ങളുടെ മുന്നണി മാറ്റത്തെ സ്വാഗതംെചയ്ത കോടിയേരി ബാലകൃഷ്ണനോടും കാനം രാജേന്ദ്രനോടും നന്ദിയുണ്ട്. യു.ഡി.എഫ് വിട്ട സാഹചര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട നിലപാട് അതത് ജില്ല കമ്മിറ്റികൾ തീരുമാനിക്കും.
പാർട്ടിയുടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് യു.ഡി.എഫിെൻറയല്ല തെൻറ വിപ്പ് ആണ് ബാധകം. ഫെബ്രുവരി പത്തിനകം ജില്ല കമ്മിറ്റികളും ഏപ്രിൽ-േമയ് മാസങ്ങളിൽ രണ്ട് മേഖല സമ്മേളനങ്ങളും ചേർന്ന് ഇക്കാര്യം ചർച്ചെചയ്ത് തീരുമാനമെടുക്കും. തങ്ങളുടെ സഹകരണം വഴി കഴിഞ്ഞതവണ ഭരണം നേടാനും വടകര, കോഴിക്കോട് സീറ്റുകളിൽ വിജയിക്കാനും യു.ഡി.എഫിന് സാധിച്ചു. പക്ഷെ, 2000 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി തോറ്റ പാലക്കാട് സീറ്റിൽ കഴിഞ്ഞതവണ തങ്ങൾ മത്സരിച്ചപ്പോൾ തോറ്റത് ലക്ഷത്തിലേറെ വോട്ടിനാണ്. അതെങ്ങനെയെന്ന് തോൽപിച്ച സി.പി.എം നേതാക്കൾക്കുപോലും അറിയില്ല. അടുത്തതവണ വടകര സീറ്റിൽ മത്സരിക്കുമോയെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും വീരേന്ദ്രകുമാർ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.