ന്യൂഡൽഹി: കോൺഗ്രസ് ബന്ധം വേണമെന്ന് തുറന്നുപറയാതെ, ജനറൽ സെക്രട്ടറി യെച്ചൂരിയെ പിന്തുണച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വി.എസ്. അച്യുതാനന്ദെൻറ കത്ത്. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാൻ കൊൽക്കത്തയിൽ ആരംഭിച്ച മൂന്നു ദിവസത്തെ യോഗത്തിൽ വി.എസിെൻറ കത്ത് വിതരണം ചെയ്തു. ആയുർവേദ ചികിത്സയിലായതിനാൽ വി.എസ് യോഗത്തിൽ പെങ്കടുക്കുന്നില്ല. കേരളഘടകം പ്രകാശ് കാരാട്ടിെൻറ പിന്നിൽ അണിനിരക്കുേമ്പാൾ മുതിർന്ന നേതാവായ വി.എസിെൻറ പിന്തുണ യെച്ചൂരിക്ക് നേട്ടമായി.
വർഗീയതയാണ് മുഖ്യശത്രുവെന്നും അതിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും സി.പി.എമ്മിെൻറ രാഷ്ട്രീയ പ്രമേയത്തിലും അടവുനയത്തിലും വ്യക്തത ഉണ്ടാവണമെന്നാണ് വി.എസ് കത്തിൽ ആവശ്യപ്പെടുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്താണെന്ന് വ്യക്തതയുണ്ട്. അപ്പോൾ അതിനെ ചെറുക്കാനുള്ള അടവു നയമാണ് പാർട്ടി രൂപവത്കരിക്കേണ്ടത്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച പാടില്ല. എന്നാൽ, രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന മൂർത്ത രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും വലിയ ഭീഷണിയെ പ്രതിരോധിക്കാൻ ആവശ്യമായ അടവുനയം കൈക്കൊള്ളണം.
അതിഭീകരമായ വർഗീയ ചേരിതിരിവിന് ഇടയാക്കുന്ന ഫാഷിസ്റ്റ് രീതിയിലുള്ള ഭരണക്രമവും അനിതര സാധാരണമായ സാമ്രാജ്യത്വ അനുകൂല നിലപാടും സ്വീകരിക്കുന്ന ഒരു സർക്കാറിനെ പുറത്താക്കാൻ ആവശ്യമായ നിലപാടാണ് അടവു നയമായി രൂപവത്കരിക്കേണ്ടത് - കത്തിൽ പറയുന്നു. മുഖ്യശത്രു ബി.ജെ.പിയാണെന്ന് കാണണം. അവരെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ ജനാധിപത്യ ശക്തികളെയും കൂടെ ചേർക്കണം. സാമ്പത്തിക നയത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. ബംഗാളിലെയും ത്രിപുരയിലെയും മുഖ്യ പ്രതിപക്ഷം ബി.ജെ.പിയാണ്. കോൺഗ്രസിെൻറ കാലത്ത് രാജ്യം നേരിടുന്ന അപകടമാണ് ഇപ്പോഴുമുള്ളതെന്ന് പറയുന്നത് ശരിയല്ല.
രാജ്യം ഇന്ന് നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യശത്രുവിനെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം. അതിന് അനുയോജ്യമായ നയമാവണം രാഷ്ട്രീയ അടവുനയത്തിൽ വേണ്ടത്. വർഗീയശത്രുക്കളെ നേരിടുക എന്നതാണ് പ്രഥമ കടമ. മതേതര ബദലിന് സി.പി.എം മാതൃകയാവണം. അതിൽനിന്ന് മാറിനിൽക്കരുത്. മറ്റ് പാർട്ടികളുമായി ഇൗ ലക്ഷ്യത്തിന് സഹകരിക്കുേമ്പാഴും സി.പി.എം വ്യതിരിക്തമാണെന്ന് ബോധ്യപ്പെടുത്തുകയും വേണം. മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കാൻ പാടിെല്ലന്നും വി.എസ് അഭിപ്രായപ്പെട്ടു. രാവിലെ ആരംഭിച്ച യോഗത്തിൽ കോൺഗ്രസുമായി ധാരണയോ സഖ്യമോ പാടില്ലെന്ന നിലപാടിൽ ഉൗന്നിയുള്ള പി.ബിയുടെ ഒൗദ്യോഗികരേഖ പ്രകാശ് കാരാട്ടാണ് അവതരിപ്പിച്ചത്. നാല് പി.ബിയംഗങ്ങളുടെ പിന്തുണയുള്ള മറ്റൊരു രേഖ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റിക്ക് മുമ്പാകെ വെച്ചു.
വർഗീയ ശക്തികളെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്ന് അടിവരയിടുന്നതാണ് ഇരു രേഖകളും. കോൺഗ്രസും ബി.ജെ.പിക്കൊപ്പം മുഖ്യശത്രുവാണെന്ന നിലപാടും കാരാട്ട് അവതരിപ്പിച്ച രേഖ സ്വീകരിക്കുന്നില്ല. മുഖ്യശത്രുവായ ബി.ജെ.പിയെ തോൽപിക്കാൻ ഏതറ്റം വരെയും പോകും. സ്വയം ശക്തി പ്രാപിക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകും. ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ കരുത്തുള്ള സീറ്റുകളില്‍ പാർട്ടി ഒറ്റക്ക് മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ബി.ജെ.പിയെ തോൽപിക്കാന് ശക്തിയുള്ളവരെ സഹായിക്കും -രേഖ പറയുന്നു. വർഗീയ ശക്തികളെ ചെറുക്കാനും പരാജയപ്പെടുത്താനുമായി ജനാധിപത്യ, മതേതര ശക്തികളെയും ഒന്നിപ്പിക്കണമെന്നതാണ് യെച്ചൂരിയുടെ രേഖയുടെ കാതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.