മധ്യപ്രദേശിൽ ബി.എസ്​.പി സ്​ഥാനാർഥിയായി വ്യാപം അഴിമതിയുടെ സൂത്രധാരൻ

ഭോപാൽ: വ്യാപം അഴിമതിയുടെ സൂത്രധാരൻ മധ്യപ്രദേശ്​ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നു. വ്യാപം അഴിമതിയിലെ പ്രധാന പ്രതിയായ ഡോ. ജഗദീഷ്​ സാഗറാണ്​ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നത്​. ബഹുജൻ സമാജ്​ പാർട്ടിയുടെ ടിക്കറ്റിലാണ്​ സാഗർ തെരഞ്ഞടുപ്പിനിറങ്ങുന്നത്​. മധ്യപ്രദേശിൽ സർക്കാർ ​േജാലിക്കായുള്ള പരീക്ഷാ ബോർഡാണ്​ വ്യാപം. സർക്കാർ ജോലി നേടുന്നതിനായി കൈക്കൂലി വാങ്ങി നടത്തിയ അഴിമതിയാണ്​ വ്യാപം അഴിമതി. മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ അഴിമതിയായിരുന്നു ഇത്​.

നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്​മൂലത്തിൽ വലുതും ചെറുതുമായി 31 പുരയിടങ്ങൾ സ്വന്തമായുണ്ടെന്ന്​ ജഗദീഷ്​ സാഗർ വെളിപ്പെടുത്തിയിട്ടുണ്ട്​. 1.82 കോടിയുടെ ജംഗമവസ്​തുക്കളും 3.78 കോടിയുടെ സ്​ഥാവര വസ്​തുക്കളുമുണ്ടെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു. അതേസമയം, ഭാര്യ സുനിതാ സാഗറിന്​ 39.29 ലക്ഷത്തി​​​െൻറ ജംഗമ വസ്​തുക്കളും 1.30 കോടിയുടെ സ്​ഥാവര വസ്​തുക്കളുമാണുള്ളത്​.

നേരത്തെ, വ്യാപം അഴിമിതയുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായപ്പോൾ സാഗറി​​​െൻറയും ഭാര്യയു​െടയും 18 കോടതിയുടെ സ്വത്ത്​ വകകൾ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടിയിരുന്നു.

Tags:    
News Summary - Vyapam Lynchpin Jagdish Sagar to Fight on BSP Ticket - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.