ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു ഫലം വരുന്നതിന് മുമ്പ് കേന്ദ്രത്തിൽ സർക്കാർ രൂപവ ത്കരണ ചർച്ചകൾക്ക് തുടക്കമിടാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷത്തുനിന്നുതന്നെ എതിർപ്പ്. ലോക്സഭ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണി സീറ്റുകളറിഞ്ഞ ശേഷം മതി സർക്കാർ രൂപവത്കരണ ചർച്ചകളെന്ന് മമതയും മായാവതിയും അഖിലേഷും ഇത്തരമൊരു നീക്കവുമായി മുന്നിട്ടിറങ്ങിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറിയിച്ചു. ബംഗാളിൽ പോയി മമത ബാനർജിയെ കണ്ട് ചർച്ച നടത്തിയ നായിഡുവിന് അനുകൂല പ്രതികരണമല്ല ലഭിച്ചത്. മേയ് 23ന് വോെട്ടണ്ണുന്നതിനുമുമ്പ് ഒരു യോഗം വിളിച്ചുകൂട്ടുന്നതിൽ അർഥമിെല്ലന്നാണ് മമത നായിഡുവിനോട് പറഞ്ഞത്. ഉത്തർപ്രദേശിൽ കോൺഗ്രസില്ലാത്ത മഹാസഖ്യവുമായി ഇറങ്ങിയ മായാവതിയും അഖിലേഷും സമാന രീതിയിൽ പ്രതികരിച്ചുവെന്നാണ് അറിയുന്നത്.
ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാൽ തങ്ങൾക്ക് കിട്ടുന്ന എം.പിമാരെ വെച്ച് പ്രധാനമന്ത്രി പദത്തിനായി വിലപേശാനുള്ള ഒരുക്കത്തിലാണ് മമത ബാനർജിയും മായാവതിയും. 42 സീറ്റുകളിൽനിന്നുള്ള പരമാവധി സീറ്റുകൾ സ്വന്തം പാർട്ടിയുടെ അക്കൗണ്ടിൽ വരവുവെക്കാൻ മമത കഠിനാധ്വാനം ചെയ്യുന്ന പോലെ ഉത്തർപ്രദേശിൽ മഹാസഖ്യം പിടിക്കുന്ന സീറ്റുകളിലൂടെ മോദിയെ ഭരണത്തിൽനിന്നിറക്കാമെന്നാണ് മായാവതിയുടെയും അഖിലേഷിെൻറയും കണക്കുകൂട്ടൽ. തെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയായി മായാവതിയെ അഖിലേഷ് നേരേത്തതന്നെ പ്രഖ്യാപിച്ചതിനാൽ മഹാസഖ്യത്തിനു കിട്ടുന്ന സീറ്റുകളുടെ എണ്ണം കൂടുന്നത് മമതയുടെ പ്രധാനമന്ത്രി പദ മോഹത്തിനുള്ള വഴിയടക്കും. പ്രധാനമന്ത്രി പദത്തിനുള്ള സാധ്യതകൂടി കണ്ടാണ് സീറ്റുകളറിയുന്നതിനുമുമ്പ് സർക്കാർ രൂപവത്കരണത്തിനായി പ്രതിപക്ഷ ചർച്ച വേണ്ട എന്ന നിലപാട് ഇൗ മൂന്ന് കക്ഷികളും സ്വീകരിച്ചിരിക്കുന്നത്.
ഫലം വരുന്നതിനുമുമ്പ് കേന്ദ്രത്തിൽ ബി.ജെ.പിയിതര സർക്കാർ കൊണ്ടു വരാനുള്ള നീക്കം ശക്തമാക്കിയ പ്രതിപക്ഷം ഫലത്തിന് തൊട്ടുപിറകെ 21 കക്ഷികൾ സംയുക്തമായി രാഷ്ട്രപതിയെ കണ്ട് മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നായിരുന്നു നേരേത്ത നൽകിയ സൂചന. ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെങ്കിലും സർക്കാർ രൂപവത്കരിക്കാൻ അവർ നടത്തുന്ന നീക്കങ്ങൾക്ക് തടയിടാനായിരുന്നു ഇൗ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണുന്നതിന് രണ്ടു നാൾ മുമ്പ് 21ന് ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചുചേർത്ത കാര്യം ചന്ദ്രബാബു നായിഡുവാണ് നേരേത്ത അറിയിച്ചിരുന്നത്. ആം ആദ്മി പാർട്ടിയും ബി.എസ്.പിയും സമാജ്വാദി പാർട്ടിയും തൃണമൂൽ േകാൺഗ്രസും അടക്കമുള്ള 21 കക്ഷികൾ ഒരുമിച്ചായിരിക്കും ഫലമറിഞ്ഞശേഷം സർക്കാറിനുള്ള നീക്കം നടത്തുകയെന്നാണ് നായിഡു അന്ന് പറഞ്ഞിരുന്നത്. മേയ് 23ന് ശേഷം നരേന്ദ്ര മോദിക്ക് പകരം പുതിയ പ്രധാനമന്ത്രി കേന്ദ്രത്തിൽ അധികാരമേൽക്കുമെന്ന് ചന്ദ്രബാബു നായിഡു തീർത്തു പറഞ്ഞു. 21 പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ തീരുമാനിക്കും.
പരസ്പരം മത്സരത്തിലേർപ്പെടുേമ്പാൾതന്നെ വോട്ടുയന്ത്രത്തിെൻറയും വിവിപാറ്റിെൻറയും മറ്റും പൊതുവായ പ്രശ്നങ്ങളിൽ ഒരുമിച്ച് സമരവും പോരാട്ടവുമായി പോകുന്ന പ്രതിപക്ഷം ഫലത്തിനുശേഷം സർക്കാർ രൂപവത്കരണത്തിനും ഒന്നിക്കും. ഫലം അറിയുന്നതിന് രണ്ട് ദിവസംമുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും ഫലമറിഞ്ഞശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനാണിതെന്നും നായിഡു പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാണാനായി കൊൽക്കത്തക്ക് തിരിക്കും മുമ്പ് ബുധനാഴ്ച രാവിലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നായിഡു ചർച്ചയും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.