തിരുവനന്തപുരം: സി.പി.എം-സി.പി.െഎ ഭിന്നത ‘അണികൾ’ ഏറ്റെടുത്ത് സമൂഹമാധ്യമത്തിലെ വിദ്വേഷ പ്രചരണമായി കൊഴുക്കുന്നു. ‘വലത് കമ്യൂണിസ്റ്റ് പാർട്ടിയെ ഞങ്ങൾ വെറുക്കുന്നു, വീ ഹേറ്റ് സി.പി.െഎ; ജീവനെക്കാൾ സ്നേഹിക്കുന്ന വീ ലവ് സി.പി.എം’ എന്ന ഫേസ്ബുക്ക് പേജാണ് വിദ്വേഷ പ്രചാരണത്തിന് വേദിയായത്.
അഡ്മിൻ ആരാണെന്ന് വ്യക്തമല്ലെങ്കിലും സി.പി.എം അനുഭാവികളാണെന്ന് വ്യക്തമാകുന്ന വിധമാണ് പോസ്റ്റുകളും ചർച്ചകളും. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിഷസർപ്പത്തോട് ഉപമിക്കുന്നതിൽ തുടങ്ങി സി.പി.െഎ ഒാഫിസ് നിയമം ലംഘിച്ച് നിർമിച്ചു, പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ട് എ.െഎ.വൈ.എഫിന് എതിരെ ഉയർന്ന ആക്ഷേപം, എ.െഎ.എസ്.എഫിന് എതിരായ ആക്ഷേപം, തദ്ദേശ തെരഞ്ഞെടുപ്പിലെ സി.പി.െഎ പരാജയം തുടങ്ങിയവ ഉയർത്തിയാണ് തുടരുന്നത്.
‘ഇൗ വിഷസർപ്പത്തെ ഇനിയും പാലൂട്ടി വളർത്തിയാൽ അത് ഇടതുമുന്നണിക്ക് തീരാത്ത കളങ്കമായി മാറും’ എന്നാണ് കാനത്തെ കുറിച്ചുള്ള ആക്ഷേപം. ‘കീഴാറ്റൂരിൽ സർക്കാറിനെ വെട്ടിലാക്കി പ്രതിപക്ഷത്തിെൻറ കൂടെപോയി സമരം ചെയ്യാൻ നാണമില്ലേ’ എന്നാണ് മറ്റൊരു ആക്ഷേപം.
വിവിധ പോസ്റ്റുകൾ ഇങ്ങനെ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.