ഹരിയാനയിലും പൗരത്വ പട്ടിക നടപ്പാക്കും -ഖട്ടാർ; പിന്തുണച്ച് ഹൂഡ

ചണ്ഡീഗഡ്: ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) ഹരിയാനയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. റിട്ട. ജസ്റ ്റിസ് എച്ച്.എസ്. ഭല്ല, മുൻ നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഖട് ടാറിന്‍റെ പ്രഖ്യാപനം. പ്രഖ്യാപനത്തെ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ സ്വാഗതം ചെയ്തു. ഹരിയാനയിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ പൗരത്വ പട്ടിക കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ.

സംസ്ഥാനത്തെ ജനങ്ങൾക്ക് കുടുംബ തിരിച്ചറിയൽ കാർഡ് അതിവേഗം നടപ്പാക്കുകയാണ്. ഇതിലെ വിവരങ്ങൾ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഖട്ടാറിന്‍റെ പ്രസ്താവനയെ പിന്തുണച്ചാണ് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തേണ്ടത് സർക്കാറിന്‍റെ കടമയാണെന്ന് ഹൂഡ പറഞ്ഞു. നേരത്തെ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും ഹൂഡ പിന്തുണച്ചിരുന്നു.

ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന 'മഹാ സമ്പർക്ക് അഭിയാൻ' പരിപാടിയുടെ ഭാഗമായാണ് റിട്ട. ജസ്റ്റിസ് എച്ച്.എസ്. ഭല്ലയുമായും അഡ്മിറൽ സുനിൽ ലാംബയുമായും ഖട്ടാർ കൂടിക്കാഴ്ച നടത്തിയത്.

ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി പ്രവർത്തിച്ച ജസ്റ്റിസ് ഭല്ലയുടെ നിർദേശങ്ങൾ ലഭിച്ചതായും ഹരിയാനയിൽ നടപ്പാക്കാൻ അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തതായും ഖട്ടാർ പറഞ്ഞു.

അസമിൽ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ പട്ടിക കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷം ജനങ്ങൾക്കാണ് പൗരത്വം നഷ്ടമായത്.

Tags:    
News Summary - We will implement NRC in Haryana as well: Manohar Lal Khattar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.