വടകര: ജനതാദള്‍-എസ് കേരള ഘടകം പിരിച്ചുവിട്ട നടപടി ഏറെ വേദനജനകമാണെന്ന് സി.കെ. നാണു എം.എല്‍.എ പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകനെന്നനിലയില്‍ പാര്‍ട്ടിക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കും.
സി.കെ. നാണു എം.എല്‍.എ സംസ്ഥാന പ്രസിഡൻറായ ജനതാദള്‍-എസ് കേരള ഘടകം ഇക്കഴിഞ്ഞ 12നാണ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ പിരിച്ചുവിട്ടത്. ഇതേക്കുറിച്ച് 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴായി ഇത്തരം വേദനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അത് ആരോടും പങ്കുവെക്കാറില്ല. എെൻറ പ്രയാസങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മറക്കാന്‍ കഴിയും. എല്ലാ പ്രവര്‍ത്തകരോടും കൂടുതല്‍ ശക്തമായി ജനതാദളിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഈ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവനാണ് ഞാന്‍. എനിക്കെല്ലാം പാര്‍ട്ടിയാണ്.
ആ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിച്ചപ്പോള്‍ മാറിനിന്ന പാരമ്പര്യമാണെനിക്കുള്ളത്. ജനതാദള്‍-എസ്, എല്‍.ജെ.ഡി ലയനം നടക്കുമെന്നും രണ്ടു പാര്‍ട്ടികളിലും അനുകൂലമായ അന്തരീക്ഷംതന്നെയാണുള്ളതെന്നും നാണു പറഞ്ഞു. ദേവഗൗഡയുമായി ഈ പ്രശ്നം ചര്‍ച്ചചെയ്തില്ലെന്നും ലയനത്തിന് അദ്ദേഹം അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.