അങ്കാറ: തുർക്കിയിലെ പട്ടാള അട്ടിമറിശ്രമം നടന്നിട്ട് ഒരാണ്ടു തികഞ്ഞു. രാജ്യം മുഴുവൻ അനുസ്മരണങ്ങൾ സംഘടിപ്പിച്ചു. 2016 ജൂലൈ 15ന് മുമ്പുള്ളതു പോലെയാവില്ല ഇനി കാര്യങ്ങളെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. ജൂലൈ 15 തുർക്കി ദേശീയ അവധി ദിനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രിലിലെ ഹിതപരിശോധനക്കുശേഷം ഉർദുഗാന് കൂടുതൽ അധികാരം കൈവന്നിരുന്നു. ഒന്നാം ലോകയുദ്ധത്തിൽ സഖ്യസേനയെ ചെറുത്തുതോൽപിച്ച തുർക്കിയുടെ ഗലിേപായ് പോരാട്ടത്തോടാണ് അട്ടിമറിശ്രമത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഏറ്റവും ദുർഘടംപിടിച്ച നിർണായക നിമിഷങ്ങൾ പിന്നിട്ടാണ് ഒാരോ രാഷ്ട്രവും ഭാവി രൂപപ്പെടുത്തിയെടുത്തത്.
ആ അർഥത്തിൽ ജൂലൈ 15 തുർക്കിയുടെ റിപ്പബ്ലിക് ദിനമാണെന്നും അദ്ദേഹം ഒാർമപ്പെടുത്തി. ചരിത്രസംഭവത്തിെൻറ സ്മരണ പുതുക്കി പാർലമെൻറിൽ പ്രത്യേക സെഷനും സംഘടിപ്പിച്ചിരുന്നു. 2016 ജൂലൈ 15 പുലർച്ചെയായിരുന്നു ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ ഒരുവിഭാഗം സൈന്യം രംഗത്തിറങ്ങിയത്. തുടർന്ന് ഉർദുഗാെൻറ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ ജനങ്ങളും സൈന്യവും നടത്തിയ നീക്കത്തിലാണ് അട്ടിമറിശ്രമം പാളിയത്. ഏറ്റുമുട്ടലിൽ 104 വിമതസൈനികരും 47 സിവിലിയന്മാരുമടക്കം 265 പേരാണ് െകാല്ലപ്പെട്ടത്.
അട്ടിമറിശ്രമത്തിനുശേഷം രാജ്യവ്യാപകമായി അരലക്ഷത്തോളം ആളുകളെ അറസ്റ്റ് ചെയ്തു. ഒന്നരലക്ഷത്തോളം പേരെ ജോലിയിൽനിന്ന് പുറത്താക്കി. യു.എസിൽ ഒളിവിൽ കഴിയുന്ന ഫത്ഹുല്ല ഗുലൻ ആണ് അട്ടിമറിക്കു പിന്നിലെന്നാണ് തുർക്കി ആരോപിക്കുന്നത്. ഗുലനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, ആരോപണങ്ങൾ ഗുലൻ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.