മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പൊ ന്നാനിയിൽ മത്സരിപ്പിക്കരുതെന്ന പ്രമേയം അവതരിപ്പിച്ചതിന് യൂത്ത് കോൺഗ്രസ് പാർലമ െൻറ് കമ്മിറ്റി പ്രസിഡൻറ് യാസർ പൊട്ടച്ചോലക്ക് കാരണം കാണിക്കൽ നോട്ടീസ്.
മുസ്ലിംലീഗ് സ്ഥാനാർഥിയെ സംബന്ധിച്ച് അനാവശ്യ അഭിപ്രായപ്രകടനം നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും വിശദീകരണം ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
ഘടകകക്ഷികളുടെ സീറ്റ് സംബന്ധിച്ച് സംഘടന അഭിപ്രായം പറയേണ്ട. യു.ഡി.എഫിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തിൽ മനഃപൂർവം വിവാദം സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.