ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട ചി​ത്രം

അ​ൽ നി​യാ​ദി​യു​ടെ ബ​ഹി​രാ​കാ​ശ ന​ട​ത്തം നാ​ളെ​

ദു​ബൈ: ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലൂ​ടെ ച​രി​ത്രം കു​റി​ച്ച യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി വീ​ണ്ടു​മൊ​രു നേ​ട്ട​ത്തി​ന​രി​കെ. ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ അ​റ​ബ്​ സ​ഞ്ചാ​രി​യാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ അ​ദ്ദേ​ഹം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ‘സ്​​പേ​സ്​ വാ​ക്​’ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങി ആ​റ​ര മ​ണി​ക്കൂ​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ദ്ദേ​ഹം ചെ​ല​വ​ഴി​ക്കും. സു​പ്ര​ധാ​ന ദൗ​ത്യ​ത്തെ​ക്കു​റി​ച്ച പ്ര​ഖ്യാ​പ​നം ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നേ​ര​ത്തെ ട്വി​റ്റ​റി​ലൂ​ടെ ന​ട​ത്തി​യി​രു​ന്നു.

നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ സ്റ്റീ​ഫ​ൻ ബോ​വ​നൊ​പ്പ​മാ​ണ്​ അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ​ത്ത്​ ച​രി​ത്ര ന​ട​ത്ത​ത്തി​ന്​ ഇ​റ​ങ്ങു​ക. ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യു​ടെ പു​റം​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ൻ ഹാ​ർ​ഡ്‌​വെ​യ​ർ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ വു​ഡി ഹോ​ബ​ർ​ഗും ഫ്രാ​ങ്ക് റൂ​ബി​യോ​യും ഇ​രു​വ​രെ​യും ബ​ഹി​രാ​കാ​ശ സ്യൂ​ട്ടു​ക​ളി​ൽ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും സ​ഹാ​യി​ക്കു​ക​യും അ​വ​രു​ടെ ബ​ഹി​രാ​കാ​ശ ന​ട​ത്തം നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.

1998ൽ ​ബ​ഹി​രാ​കാ​ശ നി​ല​യം സ്​​ഥാ​പി​ച്ച​ശേ​ഷം ഇ​തു​വ​രെ 259 ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ മാ​ത്ര​മാ​ണ് ബ​ഹി​രാ​കാ​ശ​ത്ത്​ ഒ​ഴു​കി​ന​ട​ന്നി​ട്ടു​ള്ള​ത്. 700ൽ ​താ​ഴെ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ങ്ങ​ളാ​ണ്​ ആ​കെ ന​ട​ന്നി​ട്ടു​ള്ള​ത്. നാ​സ​യാ​ണ്​ അ​ൽ നി​യാ​ദി​യെ ദൗ​ത്യ​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. 2018 മു​ത​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ സ്​​പേ​സ്​​വാ​ക്കി​നാ​യി അ​ൽ നി​യാ​ദി പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. 

Tags:    
News Summary - Al Niyadi's space walk tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.