ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി സി60 ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യമായ സ്‌പാഡെക്സ് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വ്യത്യസ്തമായ രണ്ട് ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണ പഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്‌പെയ്‌ഡെക്‌സ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിലൂടെ ഐഎസ്ആർഒ ഈ വർഷത്തെ ചരിത്രപരമായ ലക്ഷ്യത്തിലേക്കാണ് നീങ്ങുകയാണ്.
ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിക്കും. മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്.
ഒരുക്കങ്ങളുടെ ഭാഗമായി, പിഎസ്എൽവി-സി60 വിക്ഷേപണ വാഹനം വിജയകരമായി സംയോജിപ്പിച്ചതായും അന്തിമ പരിശോധനകൾക്കായി ഫസ്റ്റ് ലോഞ്ച് പാഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു. 220 കിലോഗ്രാംവീതം ഭാരമുള്ള എസ്.ഡി.എക്‌സ്. 01, എസ്.ഡി.എക്‌സ്. 02 ഉപഗ്രഹങ്ങള്‍ക്കു പുറമേ 24 പരീക്ഷണോപകരണങ്ങള്‍കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിക്കും. ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്‌സ്. 01, എസ്.ഡി.എക്‌സ്. 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷമാണ് രണ്ടും കൂട്ടിയോജിപ്പിക്കുക.
സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യയ്ക്കു ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ വലിയനേട്ടം കൊയ്യാനാവും. വളരെ ചെലവേറിയതാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍. പ്രൊപ്പല്‍ഷന്‍ യൂണിറ്റുകളിലെ ഇന്ധനം തീരുന്നതിനനുസരിച്ച് എട്ടു മുതല്‍ 10 വര്‍ഷം വരെയാണ് ഇത്തരം ഉപഗ്രഹങ്ങളുടെ ആയുസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.