ചന്ദ്രനിൽ തൊട്ട് ജപ്പാനും; ‘സ്‍ലിം’ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി; സിഗ്നലിനായി കാത്തിരിപ്പ്

ജപ്പാന്‍റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ജ​പ്പാ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘ജാ​ക്സ’​. ജപ്പാന്‍ വിക്ഷേപിച്ച ‘സ്‍ലിം’ (സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ങ് മൂ​ൺ) എന്ന പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി. വിജയം ഉറപ്പിക്കാനുള്ള സിഗ്നൽ ലഭിക്കുന്നതിന് ‘ജാ​ക്സ’ ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണ്.

ടോക്കിയോ സമയം ശനിയാഴ്ച പുലർച്ചെ 12:20നാണ് പേടകം ചന്ദ്രന്‍റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതെന്ന് ‘ജാ​ക്സ’ പുറത്തുവിട്ട ടെലിമെട്രിക് രേഖകൾ വിവരിക്കുന്നു. ‘സ്‍ലിം’ പേടകം ഇറങ്ങിയതോടെ ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ഈ നൂറ്റാണ്ടിലെ മൂന്നാമത്തെ രാജ്യവും നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യവുമാണ് ജപ്പാൻ. അമേരിക്ക, സോവിയന്‍റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവയാണ് മുമ്പ് ച​ന്ദ്ര​നി​ൽ മൃ​ദു​വി​റ​ക്കം ന​ട​ത്തിയ മറ്റ് രാ​ജ്യ​ങ്ങൾ. 

സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് എ​ച്ച്-​ഐ.​ഐ.​എ 202 റോ​ക്ക​റ്റി​ൽ ‘മൂൺ സ്നൈപ്പർ’ (Moon Sniper) എന്ന വിളിപ്പേരുള്ള ‘സ്‍ലിം’ റോബോട്ടിക് പര്യവേക്ഷണ പേടകം ബഹിരാകാശത്തേക്ക് കു​തി​ച്ചു​യ​ർ​ന്ന​ത്. നേ​രി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്നി​ല്ല ‘സ്‍ലിം’ ചെയ്തത്. പ​ക​രം, ചാ​ന്ദ്ര​വാ​ഹ​ന​ത്തോ​ടൊ​പ്പം റോ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഒ​രു ബ​ഹി​രാ​കാ​ശ ടെ​ലി​സ്കോ​പി​നെ (എ​ക്സ്റേ ഇ​മാ​ജി​ങ് ആ​ൻ​ഡ് സ്​​പെ​ക്ടോ​സ്കോ​പി മി​ഷ​ൻ) ശൂ​ന്യാ​കാ​ശ​ത്ത് സ്ഥാ​പി​ച്ചു.

തു​ട​ർ​ന്നാ​ണ് ച​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥം ല​ക്ഷ്യ​മാ​ക്കി ‘സ്‍ലിം’ കു​തി​ച്ച​ത്. ജ​നു​വ​രി 14ന് ​ചാ​ന്ദ്ര​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ ‘സ്‍ലിം’ ക​ഴി​ഞ്ഞ​ ദി​വ​സം താ​ഴ്ന്നു​ പ​റ​ക്കാ​ൻ ആ​രം​ഭി​ച്ചു. തുടർന്ന് ചന്ദ്രന്‍റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ഭ്രമണപഥത്തിലാണ് ‘സ്‍ലിം’ പേടകം വലം വെച്ചിരുന്നത്.


ചന്ദ്രന്‍റെ ഉപരിതലത്തിൽ കൃത്യത ഉറപ്പാക്കി ഇറങ്ങാനുള്ള ‘പിൻ പോയിന്‍റ് ലാൻഡിങ്’ സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിച്ചത്. മുൻ ചാന്ദ്രാദൗത്യ പേടകങ്ങൾ ഇറങ്ങിയത് ചന്ദ്രന്‍റെ വിവിധ ധ്രുവങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലിന് സഹായിക്കുന്ന സ്ഥലത്തെ പാറകളെ കുറിച്ച് പേടകത്തിലുള്ള രണ്ട് പേലോഡുകൾ പഠിക്കും.

ഷിയോലി എന്ന ചെറുഗർത്തത്തിന് സമീപത്തെ 15 ഡിഗ്രി ചരിഞ്ഞ പ്രദേശത്താണ് 200 കിലോഗ്രാം ഭാരമുള്ള ‘സ്‍ലിം’ എന്ന പേടകം ഇറക്കാൻ തീരുമാനിച്ചിരുന്നത്. 1969ൽ അപ്പോളോ 11 ഇറങ്ങിയ പ്രാചീന അഗ്നിപർവത പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെട്ട സീ ഓഫ് ട്രാൻക്വിലിറ്റി എന്ന ചാന്ദ്ര സമതലത്തിലാണ് ഷിയോലി ഗർത്തം സ്ഥിതി ചെയ്യുന്നത്. നിലവിൽ നിശ്ചയിച്ച സ്ഥലത്ത് നിന്ന് 100 മീറ്റർ (328 അടി) പരിധിയിൽ മൃ​ദു​വി​റ​ക്കം (സോഫ്റ്റ് ലാൻഡിങ്) ലക്ഷ്യമിട്ടത്. 

1) The Sea of Tranquility 2) the Apollo 11 landing site 3) the Shioli crater that the SLIM mission is targeting and 4) the Chandrayaan-3 lunar landing site.


Tags:    
News Summary - Japan's 'sniper' lands on moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.