പത്തനംതിട്ട: സുഹൈൽ അഞ്ചൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'മൻസൂറി'ന് യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം. ഷോർട്ട് ബെസ്റ്റ് ഡയറക്ടർക്കുള്ള പുരസ്കാരമാണ് സുഹൈലിന് ലഭിച്ചത്. കുടുംബ സാഹചര്യങ്ങളിലെ വേദനാജനകമായ അനുഭവങ്ങളെ തുടർന്ന് നാടിൻെറ നാട്യങ്ങളിൽ നിന്നകന്ന് കാടിൻെറ പച്ചപ്പിൽ അഭയം തേടിയ മൻസൂർ എന്ന കഥാപാത്രത്തിൻെറ ജീവിത കഥയാണ് 17 മിനിറ്റും 28 സെക്കൻഡുമുള്ള ചിത്രത്തിൽ ആവിഷ്കരിച്ചത്.
കഥയും തിരക്കഥയും ആവിഷ്കരണവുമെല്ലാം സുഹൈൽ തന്നെയാണ് നിർവഹിച്ചത്. അടൂർ ഐ.എച്ച്.ആർ.ഡിയിലെ ഉേദ്യാഗസ്ഥനായ നഹാസ് പത്തനംതിട്ടയാണ് മൻസൂർ ആയി വേഷമിട്ടത്. പ്രിൻസ് മാത്യു ഛായാഗ്രഹണം നിർവഹിച്ചു. അമ്പതിനായിരത്തോളം മത്സരചിത്രങ്ങളിൽ നിന്നാണ് മൻസൂർ സെലക്ട് ചെയ്യുന്നതും അവാർഡ് പ്രഖ്യാപിക്കുന്നതും. മൻസൂർ ഇതിനകം വിദേശത്തും, ഇന്ത്യയിലുമായി ഏഴു ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതായി സുഹൈൽ പറഞ്ഞു.
രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാരനായ സുഹൈൽ ഇപ്പോൾ പത്തനാപുരം സബ്രജിസ്ട്രാർ ഓഫിസിലാണ് ജോലി ചെയ്യുന്നത്. അഞ്ചൽ സ്വദേശിയാണെങ്കിലും പത്തനംതിട്ടയിലാണ് താമസം. സുഹൈൽ മൻസിലിൽ അബ്ദുൽ സലാം, റംല ബീവി എന്നിവരുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.