തീപിടിച്ച വീട്ടിൽ നിന്ന് മൂന്ന് നായ്ക്കുട്ടികളെ രക്ഷപ്പെടുത്തിയ ആമസോൺ ഡെലിവറി ഏജന്റിനെ അഭിനന്ദിച്ച് നെറ്റിസൺസ്. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. ആഞ്ജലിൻ സ്റ്റാർക്കി എന്നാണ് ഡെലിവറി ഏജന്റിന്റെ പേര്. രക്ഷാദൗത്യത്തിന്റെ ചിത്രങ്ങൾ കൊളംബിയ കൗണ്ടി ഫയർ റെസ്‌ക്യൂ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിരവധി പേരാണ് ആഞ്ജലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡെലിവറി ഏജന്റ് ആദ്യം 911 എന്ന നമ്പറിൽ വിളിച്ചു. സംഭവം നടക്കുമ്പോൾ വീട്ടുടമസ്ഥൻ സ്ഥലത്തുണ്ടായിരുന്നില്ല. തുടർ ആഞ്ജലിൻ വീട്ടിൽ കയറി നായ്ക്കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. മൂന്ന് നായ്ക്കുട്ടികളെ രക്ഷിക്കാനും വീടിനെ തീയിൽ നിന്ന് രക്ഷിക്കാനും ഇവർക്ക് കഴിഞ്ഞതായ ഫയർഫോഴ്സ് അധികൃതർ പറയുന്നു.
'ഇന്നലെ പ്രദേശത്തെ ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ, മൂന്ന് നായ്ക്കുട്ടികളെ രക്ഷിക്കുകയും 911 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയും ചെയ്ത ആമസോൺ ഡ്രൈവർക്ക് നന്ദി'-പോസ്റ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.