ചിത്രം: thequint

ട്വിറ്ററിന്​ ബുധനാഴ്​ച പൂട്ട്​ വീഴുമെന്ന്​ എ.എൻ.ഐയുടെ 'വ്യാജൻ'​; ഷെയർ ചെയ്​ത്​ അമളി പറ്റിയവരിൽ പ്രമുഖ മാധ്യമപ്രവർത്തകരും

ന്യൂഡൽഹി: വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു സന്ദേശത്തി​െൻറ പേരിൽ മേയ്​ 26 (ബുധനാഴ്​ച) മുതൽ ഇന്ത്യയിൽ ട്വിറ്റർ പ്രവർത്തനം നിർത്തുമെന്ന്​ വിശ്വസിച്ചവർ നിരവധി. പ്രമുഖ മാധ്യമപ്രവർത്തകരടക്കം യാഥാർഥ്യം അറിയാതെ പോസ്​റ്റ്​ പങ്കുവെച്ചു.

സമൂഹ മാധ്യമങ്ങൾക്ക്​ കടുത്ത നിയന്ത്രണങ്ങൾ ഉദ്ദേശിക്കുന്ന പുതിയ ഐ.ടി നിയമം ബുധനാഴ്​ച​ പ്രാബല്യത്തിൽ വരുമെന്ന വാർത്തയു​ടെ ചുവടു പിടിച്ചായിരുന്നു വ്യാജ വാർത്തകൾ.

അധികൃതർ അപകീർത്തികരമെന്ന്​ കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്​റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ്​ പുതിയ നിയമത്തിലെ വ്യവസ്​ഥ. പരാതികൾ പരിഹരിക്കാൻ രാജ്യത്തുതന്നെ ഒരു ഉദ്യോഗസ്​ഥനെ ചുമതലപ്പെടുത്തുകയും വേണം. നിബന്ധനകൾക്കു വഴങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 25ന്​ മൂന്നു മാസത്തെ ഇളവ്​ എല്ലാ സമൂഹ മാധ്യമങ്ങൾക്കും സർക്കാർ നൽകിയിരുന്നു. അത്​ ചൊവ്വാഴ്​ച അവസാനിച്ചതോടെയാണ്​ ഫേസ്​ബുക്ക്​, വാട്​സാപ്പ്​, ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾക്ക്​ വിലക്ക്​ ലഭി​ച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പരന്നത്​.

എന്നാൽ എ.എൻ.ഐയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന്​ അങ്ങനെ ഒരു ട്വിറ്റ്​ വന്നിട്ടില്ലെന്നും അത്​ വ്യാജ അക്കൗണ്ടിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

സംഭവം ഇങ്ങനെ

'മേയ്​ 26ന്​ അർധരാത്രിമുതൽ ട്വിറ്റർ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തുന്നു. വി.പി.എന്നോ മറ്റ്​ തേഡ്​പാർട്ടി ആപ്ലിക്കേഷനുകളോ വഴി വഴി ഇവ ഉപയോഗിക്കാൻ ശ്രമിക്കുന്നത്​ സെക്ഷൻ 437 പ്രകാരം കുറ്റകരമായിരിക്കും'-@ANINewsIndia എന്ന ട്വിറ്റർ ഹാൻഡ്​ലിൽ വന്ന ട്വീറ്റ്​ ഇങ്ങനെയായിരുന്നു.


മാധ്യമപ്രവർത്തക സ്വാതി ചതുർവേദിയും 'ന്യൂസ്​ലോൻഡ്രി'സഹസ്​ഥാപകൻ അഭിനന്ദൻ ശേഖ്​രിയടക്കമുള്ള പ്രമുഖർ പോലും വൈറൽ ട്വീറ്റ്​ പങ്കു​വെച്ചു. സംഗതി വ്യാജമാണെന്നറിഞ്ഞതോടെ അവർ അത്​ ഡിലീറ്റ്​ ചെയ്​തു. എന്നിരുന്നാലും നിരവധി ട്വിറ്ററാറ്റികൾ അത്​ ഒറിജിനൽ എ.എൻ.ഐ അല്ലെന്നറിയാതെ പോസ്​റ്റ്​ റീട്വീറ്റ്​ ചെയ്​തു.

'എ.എൻ.ഐ ന്യൂസ്​ ഇന്ത്യ' അല്ല യഥാർഥ 'എ.എൻ.​ഐ'

എ.എൻ.ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ '@ANI' ആണ്​. എന്നാൽ വ്യാജ​ൻ '@ANINewsIndia'യും. വെരിഫൈ ചെയ്യപ്പെട്ട ഔദ്യോഗിക അക്കൗണ്ടിന്​​ കവർഫോ​ട്ടോയുമുണ്ട്​. വ്യാജ അക്കൗണ്ടിൽ കവർഫോ​ട്ടോ കാണാൻ സാധിക്കില്ല.

കടപ്പാട്​: https://www.thequint.com

അഞ്ച്​ ദശലക്ഷം ആളുകളാണ്​ എ.എൻ.ഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്​ലിനെ പിന്തുടരുന്നത്​. എന്നാൽ വ്യാജനെ പിന്തുടർന്നിരുന്നത്​ വിരലിലെണ്ണാവുന്നവർ മാത്രം. ഒറിജിനൽ എ.എൻ.ഐ 2011ൽ ട്വിറ്ററിൽ ചേർന്നപ്പോൾ വ്യാജ അക്കൗണ്ട്​ ഉണ്ടാക്കിയത്​ 2020ലാണ്​.

Tags:    
News Summary - ANI’s Fake Account Saying Twitter Shutting in India became viral fact check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.