കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന ചാനൽ ചർച്ചയിൽ പരസ്പരം കൊമ്പുകോർത്ത് ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യയും അവതാരകൻ രാജ്ദീപ് സർദേശായിയും. കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയം എങ്ങും ആഘോഷവും ചര്‍ച്ചയുമായിരിക്കെ യു.പിയിലെ മുൻസിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങള്‍ പങ്കുവെച്ച അമിത് മാളവ്യയെ ട്രോളി നെറ്റിസൺസ് രംഗത്തുവന്നിരുന്നു. ഈ വിഷയത്തിൽതന്നെയാണ് അമിത് മാളവ്യവും രാജ്ദീപും ചർച്ചക്കിടെ പരസ്പരം കൊമ്പുകോർത്തത്.
ചാനൽ ചർച്ച പുരോഗമിക്കവേ അവതാരാനായ രാജ്ദീപിനെ അധിക്ഷേപിച്ച് മാളവ്യ രംഗത്തുവരികയായിരുന്നു. ഹിജാബ്, മുസ്‍ലിം സംവരണം തുടങ്ങിയ വിഷയങ്ങൾ ബി.ജെ.പി പരാജത്തിന് കാരണമായോ എന്ന ചോദ്യമാണ് അമിത് മാളവ്യയെ പ്രകോപിപ്പിച്ചത്. തുടർന്ന് രാജ്ദീപിനെതിരേ കടുത്ത അധിക്ഷേപങ്ങളുമായി അമിത് മാളവ്യ രംഗത്തുവരികയായിരുന്നു. രാജീദീപിനെ വ്യക്തിപരമായി അധിക്ഷേപിച്ച മാളവ്യയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. അവസാനം ‘ഞാൻ നിനക്ക് കുറച്ച് മൈസൂർ പാക് തരാം, യു.പിയിലെ ലഡ്ഡു എനിക്ക് അയച്ചുതന്നാൽ മതി’എന്ന് രാജ്ദീപ് പറയുകയായിരുന്നു.
Amit Malviya melting down!!! The spokesperson of BJPRSS ranting and insulting @sardesairajdeep .
— Mini Nair (@minicnair) May 13, 2023
All Journslist should decry the rabid behaviour of Malviya!
And see where the abuse starts from!!!
H/t @bhatia_niraj23
pic.twitter.com/ba3ZiXQzRn
യു.പിയിലെ 17ല്‍ 16 കോര്‍പ്പറേഷന്‍ സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുന്നുവെന്നായിരുന്നു അമിത് മാളവ്യ നേരത്തേ ട്വീറ്റ് ചെയ്തത്. ഇതിനെ പരിഹസിച്ച് ബോളിവുഡ് സംവിധായകൻ ഹന്‍സല്‍ മെഹ്ത ഉൾപ്പടെയുള്ളവർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.