പത്താം ക്ലാസിൽ മാർക് കുറഞ്ഞതിൽ വിഷമം വേണ്ടെന്ന് സ്വന്തം മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഷെഫ് പിള്ള

എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നതോടെ മുഴുവൻ വിഷ‍യങ്ങൾക്കും എ പ്ലസ് നേടിയവരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് എല്ലാവരും. സമൂഹ മാധ്യമങ്ങളിൽ പ്രമുഖരടക്കം നിരവധി പേരാണ് പ്രശംസയുമായി രംഗത്തുവരുന്നത്. മാർക്ക് കുറഞ്ഞവരെയും തോറ്റു പോയവരെയും വിഷമം മനസ്സിലാക്കി ആശ്വസ വാക്കുകളുമായി എത്തുന്നവരും നിരവധി. ഇതിനിടയിൽ ശ്രദ്ധ നേടുകയാണ് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്.

പണ്ടത്തെ തന്‍റെ എസ്.എസ്.എൽ.സി ഫലം ചിത്രസഹിതം നൽകിയാണ് അദ്ദേഹം മാർക്ക് കുറഞ്ഞവരെ ആശ്വസിപ്പിക്കുന്നത്. പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഒട്ടും വേണ്ടെന്നും ഇനിയുള്ള പഠനം നന്നായി നോക്കിയാൽ മതിയെന്നും അദ്ദേഹം ആശ്വസിപ്പിക്കുന്നു. 1993ലെ സർട്ടിഫിക്കറ്റിൽ 227 മാർക്കാണ് ഷെഫ് പിള്ളക്കുള്ളത്. കുറിപ്പിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.

'ഈ പോസ്റ്റ് തീർച്ചയായും അനേകർക്ക് ആശ്വാസവും പ്രചോദനവും നൽകു'മെന്ന് ഒരാൾ പറയുന്നു. 'ജീവിതത്തിൽ റാങ്കോടെ പാസ്സായില്ലേ' എന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു ചിലർ.

ഫേസ്ബുക്ക് കുറിപ്പ്:

പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട...! കൂടി പോയാൽ ഇഷ്ടപെട്ട വിഷയമോ, നല്ല കോളജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാൽ മതി! 🥰❤️

NB: വീട്ടിൽ മകൾ പത്താം ക്‌ളാസ്സ് ഫലം കാത്തിരിക്കുകയാണ് ( ICSE) അവിടെ മാർക്ക് കുറഞ്ഞാൽ യുദ്ധം ആയിരിക്കും😂😂

Full View

Tags:    
News Summary - Chef Pillai about SSLC mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.