'വർഷങ്ങൾ മാറിമാറി വരുമ്പോഴും ഈയൊരു പതിവിന് മാറ്റമില്ല'; സൗഹൃദ ചിത്രം പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

ഓണക്കാലത്തെ സൗഹൃദങ്ങളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ. 'വർഷങ്ങൾ മാറിമാറി വരുമ്പോഴും ഈയൊരു പതിവിന് ഇവിടെ മാറ്റമില്ല. ഓണക്കാലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി സമ്മാനങ്ങളുമായി വരുന്ന പ്രിയപ്പെട്ട കൃഷ്ണനാശാരിയും എ.പി. ഉണ്ണികൃഷ്ണനും കാപ്പ് വെട്ടത്തൂരിലെ വേലായുധനും പതിവ് തെറ്റിക്കാതെ ഇന്നും ഓണസമ്മാനവുമായി പാണക്കാട്ടെത്തിയപ്പോൾ'എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനൊപ്പം ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധിപേർ പോസ്റ്റിൽ കമന്റുകൾ നൽകി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.