ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് മാധ്യമപ്രവർത്തകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. ഇന്ത്യാടുഡേ ഗ്രൂപ്പിന് കീഴിലുള്ള 'ആജ് തകി'െൻറ ഒാൺലൈൻ എഡിഷനിൽ ജോലി ചെയ്തിരുന്ന ശ്യാം മീര സിങ്ങിനാണ് ജോലി നഷ്ടമായത്. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള രണ്ട് ട്വീറ്റുകളെ തുടർന്നാണ് നടപടിയെന്നും ശ്യാം 'ദ വയറി'നോട് പ്രതികരിച്ചു. അതേസമയം, ഗ്രൂപ്പിെൻറ സോഷ്യൽ മീഡിയ നയങ്ങൾ പലതവണ ലംഘിച്ചതിനാണ് പിരിച്ചുവിട്ടതെന്ന് ചാനൽ അധികൃതർ വ്യക്തമാക്കി.
2020 ഡിസംബർ മുതൽ ആജ് തകിെൻറ ഒാൺലൈൻ എഡിഷനിൽ ജോലി ചെയ്തുവരികയായിരുന്നു ശ്യാം. പ്രധാനമന്ത്രിയെ കുറിച്ചുള്ള ട്വീറ്റുകൾ കാരണം തെൻറ ജോലി പോയതായി അറിയിച്ചുകൊണ്ട് ഇന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലെത്തുകയും ചെയ്തു. പണിപോയതിന് കാരണക്കാരായ രണ്ട് ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. 'ആരാണ് പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പറയുന്നത്... അവരാദ്യം പ്രധാനമന്ത്രിയെന്ന പോസ്റ്റിനെ ബഹുമാനിക്കാൻ മോദിയോടാണ് ആവശ്യപ്പെടേണ്ടത്...' -ഇങ്ങനെയായിരുന്നു ആദ്യത്തെ ട്വീറ്റ്.
"ഞാൻ ട്വിറ്ററിൽ എന്തെങ്കിലും എഴുതുമ്പോൾ ആളുകൾ എന്നെ പുറത്താക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എെൻറ സ്ഥാപനത്തെ ടാഗുചെയ്യാൻ തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ എെൻറ അടുത്ത ട്വീറ്റ് കൂടുതൽ ശക്തമാണെന്ന് ഞാൻ ഉറപ്പാക്കുന്നു… മോദി ലജ്ജയില്ലാത്ത പ്രധാനമന്ത്രിയാണെന്ന് എഴുതുന്നതിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറില്ല. " "എനിക്ക് വീണ്ടും വീണ്ടും ആവർത്തിക്കാൻ ആഗ്രഹമുണ്ട്' അതെ! മോദി ലജ്ജയില്ലാത്ത പ്രധാനമന്ത്രിയാണ് '. -ശ്യാമിെൻറ ത്രെഡിലെ മറ്റൊരു ട്വീറ്റ് ഇങ്ങനെയായിരുന്നു.
I am terminated from my channel Aaj Tak (India Today Group) for writing these two tweets on Prime minister Modi. pic.twitter.com/L6JRlC3RDi
— Shyam Meera Singh (@ShyamMeeraSingh) July 19, 2021
ഇന്ത്യാടുഡേ ഗ്രൂപ്പ് അയച്ച ടെർമിനേഷൻ ഇമെയിലിെൻറ സ്ക്രീൻഷോട്ടുകളായിരുന്നു അദ്ദേഹം അടുത്തതായി ട്വീറ്റ് ചെയ്തത്. ഒരുപാട് മുന്നറിയിപ്പുകൾ നൽകിയിട്ടും സോഷ്യൽ മീഡിയ ലംഘനങ്ങൾ നടത്തിയെന്നായിരുന്നു അതിലുണ്ടായിരുന്നത്.
This is termination letter from my company Aaj Tak. pic.twitter.com/Dtr4tEqIca
— Shyam Meera Singh (@ShyamMeeraSingh) July 19, 2021
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യ ടുഡേ ഗ്രൂപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിപരമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ വിലക്കിയിരുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പുമായുള്ള കരാറിലുള്ളവർക്ക് അവരുടെ സ്വകാര്യ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗിച്ച് അച്ചടി - ഡിജിറ്റൽ മാധ്യമങ്ങളിൽ അല്ലെങ്കിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്ന ഗ്രൂപ്പിെൻറ ഉള്ളടക്കം പോസ്റ്റുചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ മാത്രമേ അനുവാദമുള്ളൂ എന്നും നിർദേശം നൽകിയിരുന്നു.
I want to reiterate again and again and again
— Shyam Meera Singh (@ShyamMeeraSingh) July 19, 2021
'Yes! Modi is a shameless prime minister"
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിഷയമാണിതെന്ന് 'ദ വയറുമായി സംസാരിക്കവേ ശ്യാം മീര സിംഗ് പറഞ്ഞു. പെരുമാറ്റച്ചട്ടങ്ങളുടെ പേരിൽ ഇന്ത്യ ടുഡേയ്‌ക്കോ മറ്റേതെങ്കിലും സ്ഥാപനത്തിനോ സ്വതന്ത്രമായി സംസാരിക്കാനുള്ള പൗരൻമാരുടെ അവകാശം തട്ടിയെടുക്കാൻ കഴിയില്ല. ഇന്ത്യാ ടുഡേയും സ്ഥാപകൻ അരുൺ പൂരിയും മാധ്യമപ്രവർത്തനത്തിന് നൽകിയ സംഭാവനകളെ" ബഹുമാനിക്കുന്നുണ്ടെങ്കിലും ഈ വിഷയം അവഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങളിലെ ഇത്തരം പെരുമാറ്റച്ചട്ടങ്ങൾ അവരുടെ സ്വന്തം തീരുമാനങ്ങളല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് അവ ചുമത്തുന്നതെന്നു''അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.