'എന്റെ കാവൽ മാലാഖ'; സ്വിഗ്ഗി ജീവനക്കാരന് നന്ദി പറഞ്ഞ് മുൻ പട്ടാളക്കാരൻ

ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ആളുകൾ ഫുഡ് ഡെലവിറിയെ ആശ്രയിക്കുന്നുണ്ട്. പ്രത്യേകിച്ചും കോവിഡ് മഹാമാരിക്കാലത്താണ് കൂടുതൽ പേരും ഈ സേവനത്തെ ഉപയോഗപ്പെടുത്തിയത്. മറ്റുള്ളവർ കാഴ്ചക്കാരായി നോക്കിനിന്നപ്പോൾ തന്റെ ജോലിയെകുറിച്ചോ മരണത്തോട് മല്ലിടുന്ന വ്യക്തിയുടെ പദവിയോ നോക്കാതെ ആശുപത്രിയിലേക്ക് കുതിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്ത മൃണാൽ കിർദാത്ത് എന്ന സ്വിഗ്ഗി ജീവനക്കാരന്റെ പ്രവർത്തിയെ കൈയടിച്ച് അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.

ആഴ്ചകളോളം ആശുപത്രിയിൽ കഴിഞ്ഞശേഷം ഈ സംഭവത്തെ കുറിച്ച് അന്ന് മൃണാൾ ആശുപത്രിയിലെത്തിച്ച റിട്ട. കേണൽ മൻമോഹൻ മാലിക് തയ്യാറാക്കിയ കുറിപ്പ് സ്വിഗ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം ലോകമറിഞ്ഞത്.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന മാലികിനെ അദ്ദേഹത്തിന്റെ മകൻ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ക്രിസ്മസ് ആഘോഷത്തിരക്ക് കാരണം ഇവരുടെ കാർ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി. ജീവനോട് മല്ലിട്ടുകിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാനാവാതെ മകൻ ആകെ ഭയപ്പെട്ടു. കാർ ഒരടിമുന്നോട്ടെടുക്കാൻ കഴിയാത്തതിനാൽ അതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾക്ക് നേരെ കൈ നീട്ടുകയും പിതാവിനെ ആശുപത്രിയിലെത്തിക്കാനും മകൻ അഭ്യർഥിച്ചു.

എന്നാൽ ആരും തന്നെ വാഹനം നിർത്താനോ സഹായിക്കാനോ തയ്യാറായില്ല. ആ സമയത്താണ് ദൈവ ദൂതനെ പോലെ മൃണാൽ കിർദാത്ത് അവിടേക്കെത്തിയത്. ഒട്ടും ആലോചിക്കാതെ അയാൾ കേണലിനെ തന്റെ ഇരുചക്രവാഹനത്തിന് പിറകിലിരുത്തി ആശുപത്രിയിലേക്ക് കുതിച്ചു. മുന്നിലുള്ള വാഹനങ്ങളോട് മാറാൻ വേണ്ടി അവൻ അലറുന്നുണ്ടായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുകയും തനിക്ക് എത്രയും വേഗം വേണ്ടചികിത്സ നൽകാനും ആ പയ്യൻ ആവശ്യപ്പെട്ടുതായും കേണൽ ഓർക്കുന്നു.


ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു. എനിക്ക് പുതിയ ജീവിതം തന്നെ ആ ചെറുപ്പക്കാരനെ കുറിച്ചാണ് ഞാൻ ഇപ്പോഴും ചിന്തിക്കുന്നത്. അവനാണ് എന്റെ യഥാർത്ഥ രക്ഷകൻ. അവൻ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാൻ കഴിയില്ലായിരുന്നെന്ന് പറഞ്ഞാണ് കേണൽ മൻ മോഹൻ മാലിക് ഹൃദയം തൊടുന്ന കുറിപ്പ് അവസാനിപ്പിക്കുന്നത്. ആ സമയം തന്റെ ജോലി മാത്രം നോക്കാതെ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച മൃണാലാണ് യഥാർഥ സൂപ്പർമാൻ എന്ന് പറഞ്ഞ് നിരവധി പേരാണ് അഭിനന്ദവുമായി എത്തിയിരിക്കുന്നത്.


Tags:    
News Summary - 'Guardian angel' Swiggy delivery driver helps save elderly man’s life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.