സ്കൂൾ ബസ് എൻജിനിൽ ഭീമൻ പെരുമ്പാമ്പ് കുടുങ്ങി; നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി -വിഡിയോ

ലഖ്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്കൂൾ ബസിന്‍റെ എൻജിനിൽ തല കുടുങ്ങിയ ഭീമൻ പെരുമ്പാമ്പിനെ രക്ഷിച്ചു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ 80 കിലോ ഭാരവും പതിനൊന്നര അടി നീളവുമുള്ള പെരുമ്പാമ്പിനെ രക്ഷിച്ചത്. റെയാൻ ഇന്‍റർനാഷണൽ സ്കൂളിന്‍റെ ബസിലാണ് പെരുമ്പാമ്പ് കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

ഡ്രൈവറുടെ ഗ്രാമത്തിലാണ് ബസ് നിർത്തിയിട്ടിരുന്നത്. പ്രദേശത്ത് നിന്ന് ആട്ടിൻ കുട്ടിയെ വിഴുങ്ങിയശേഷം പെരുമ്പാമ്പ് സ്കൂൾ ബസിനകത്തേക്ക് ഇഴഞ്ഞുപോവുകയായിരുന്നു. സ്കൂളിന് അവധിയായതിനാൽ ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയുമായിരുന്നെന്നും ജില്ലാ മജിസ്ട്രേറ്റ് പല്ലവി മിശ്ര പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ ഇതിനകം സമൂഹമാധ്യങ്ങളിൽ വൈറലായിട്ടുണ്ട്. പെരുമ്പാമ്പിനെ കയർ കെട്ടി ഉയർത്താൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ബസിൽ നിന്നും രക്ഷപ്പെടുത്തിയ പാമ്പിനെ ഡാൽമാവുവിലെ വനപ്രദേശത്ത് തുറന്നുവിട്ടു.

Tags:    
News Summary - Huge Python Ate A Goat, Then Sat Inside UP School Bus. Watch Rescue Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.