ഓരോ ദിവസവും ഇൻറർനെറ്റിൽ വിവിധ തരം േകക്കുകളുടെ ഡിസൈനുകൾ പ്രത്യക്ഷപ്പെടാം. പട്ടിയുടെയും പൂച്ചയുടെയും ആകൃതിയിലും രൂപത്തിലുമുള്ള കേക്കുകൾ യഥാർഥ രൂപത്തെ വെല്ലുവിളിക്കും.
എന്നാൽ രണ്ടു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്ന ഒരു യുവാവിെൻറ ചിത്രമാണ് കറങ്ങിനടക്കുന്നത്. പുഞ്ചിരി തൂകി ആശുപത്രി കിടക്കയിൽ നീല ബെഡ്ഷീറ്റ് പുതച്ച് കിടക്കുന്ന യുവാവിനോട് അൽപ്പം സഹതാപവും തോന്നും.
എന്നാൽ ചിത്രത്തിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാൽ അമ്പരപ്പ് മാത്രമാകും ബാക്കി. കാരണം യുവാവിെൻറ കൈ വട്ടത്തിൽ മുറിച്ചുവെച്ചിരുന്നു നല്ല കേക്ക് മുറിക്കുന്നതുപോലെ. ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുഷ്യനല്ല പകരം കേക്കാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പലരുടെയും അഭിപ്രായം.
യു.കെ ആസ്ഥാനമായ കലാകാരൻ ബെൻ കല്ലെനാണ് വിചിത്ര രൂപമുള്ള ഈ കേക്കിന് പിന്നിൽ. വാനിലയും ചോക്ലേറ്റും ചേർത്താണ് കേക്കിെൻറ നിർമാണം. 2020ലാണ് കേക്ക് നിർമിച്ചതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. മനുഷ്യനല്ല കേക്കാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് നെറ്റിസൺസിെൻറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.